മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ 'കഥ ഇന്നുവരെ'യുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ വഴിയാണ് 'കഥ ഇന്നുവരെ'യുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ബിജു മേനോന്‍ നായകനായെത്തുന്ന ചിത്രത്തില്‍ പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവിക പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ആദ്യമായിട്ടാണ് മേതില്‍ ദേവിക ഒരു സിനിമയില്‍ അഭിനയിക്കുന്നത്.
റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തില്‍ നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വിഷ്ണു മോഹന്‍ സ്‌റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും, ഒപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് 'കഥ ഇന്നുവരെ' നിര്‍മിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍, എഡിറ്റിങ് ഷമീര്‍ മുഹമ്മദ്, സംഗീതം അശ്വിന്‍ ആര്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുഭാഷ് കരുണ്‍, കോസ്റ്റ്യൂംസ് ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് സുധി സുരേന്ദ്രന്‍, പ്രോജക്ട് ഡിസൈനര്‍ വിപിന്‍ കുമാര്‍, വി എഫ് എക്‌സ് കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈന്‍ ടോണി ബാബു, സ്റ്റില്‍സ് അമല്‍ ജെയിംസ്, ഡിസൈന്‍സ് ഇല്യൂമിനാര്‍ട്ടിസ്‌റ്, പ്രൊമോഷന്‍സ് 10ജി മീഡിയ, പി ആര്‍ ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ