ഇന്ന് ടെലിവിഷന്‍ രംഗത്തെ ഏറ്റവും റേറ്റിങ്ങുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഹിന്ദിയില്‍ തുടക്കമിട്ട ബിഗ് ബോസ് ഇന്ന് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലുമുണ്ട്. ഹിന്ദി ബിഗ് ബോസില്‍ ആദ്യം അവതാരകനായി സമീപിച്ചത് ബോളിവുഡിലെ സൂപ്പര്‍താരം രാജേഷ് ഖന്നയെ ആയിരുന്നു. ഒരു എപ്പിസോഡിന് 3.5 കോടി രൂപ വീതം നല്‍കാമെന്ന് പറഞ്ഞിട്ടും താരം ബിഗ് ബോസ് അവതാരകനാകാന്‍ വിസമ്മതിക്കുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകനായ അലി പീറ്റര്‍ ജോണ്‍ ആണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. രാജേഷ് ഖന്നയെ ബിഗ് ബോസിന്റെ ഭാഗമാക്കാനും അതേക്കുറിച്ച് അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാനുമാണ് നിര്‍മാതാക്കള്‍ ആഗ്രഹിച്ചത്. എന്നാല്‍ താന്‍ അത്തരം ഷോയുടെ ഭാഗമാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഓരോ എപ്പിസോഡിന് 3.5 കോടി രൂപ അവര്‍ നല്‍കാന്‍ അവര്‍ തയ്യാറാണ് എന്ന് പറഞ്ഞിട്ടും അദ്ദേഹം തയ്യാറായില്ല. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഷോയുടെ ഭാഗമാകാന്‍ താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോഴെക്കും നിര്‍മാതാക്കള്‍ അതില്‍ നിന്ന് പിന്മാറിയിരുന്നു എന്നുമാണ് അലി പീറ്റര്‍ ജോണ്‍ പറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2004ലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ ആദ്യം ആരംഭിക്കുന്നത്. 2010ലാണ് സല്‍മാന്‍ ഖാന്‍ അവതാരകനായി വരുന്നത്. അതിന് മുന്‍പ് ശില്‍പ ഷെട്ടി, അര്‍ഷദ് വര്‍സി, അമിതാഭ് ബച്ചന്‍ തുടങ്ങിയവരാണ് അവതാരകരായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ