മുംബൈ: ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന്റെ കോടികളുടെ സ്വത്ത് കണ്ടുകെട്ടി ബാങ്ക്. ലോണ് തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലുള്ള താരത്തിന്റെ വീടും സ്ഥലവും ബാങ്ക് പിടിച്ചെടുത്തത്.
സ്വന്തം മാതാപിതാക്കളുടെ പേരില്‍ നിര്‍മാണ കമ്പനി ആരംഭിക്കാനാണ് താരം മുംബൈയിലെ ഒരു ബാങ്കില്‍ നിന്ന് 2005 ല്‍ അഞ്ച് കോടി രൂപ വായ്പ എടുക്കുന്നത്. ഷാജഹാന്‍പൂരിലെ സ്ഥലം ഈടുവെച്ചാണ് വായ് എടുത്തത്. എന്നാല്‍ ഇത് തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് പലിശ കൂടി 11 കോടി ആവുകയായിരുന്നു. ഇതോടെയാണ് സ്ഥലം കണ്ടുകെട്ടിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും താരം വന്ന് താമസിക്കുന്ന സ്ഥലമാണ് ഇത് എന്നാണ് സമീപവാസികള്‍ പറയുന്നച്യ ബാങ്ക് ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി എത്തിയതിനാല്‍ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഓഫാക്കാന്‍ പോലും കഴിഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് രാജ്പാല്‍ യാദവ്. ഭൂല്‍ ഭുലയ്യ 3 ആണ് താരത്തിന്റെ പുതിയ ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ