മമ്മൂട്ടി ആരാധകരെ ആവേശം കൊള്ളിച്ച് ബസൂക്ക ടീസർ. കിടിലൻ ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. കൊച്ചി പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്ന മാസ് ആക്ഷൻ ചിത്രമായിരിക്കും ബസൂക്ക എന്നാണ് ടീസർ നൽകുന്ന സൂചന. റിലീസ് ചെയ്ത് മണിക്കൂറുകൾകൊണ്ടു തന്നെ വൈറലാവുകയാണ് ടീസർ.
വൻ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ ടീസറിൽ കാണുന്നത്. നീണ്ട മുടി പിന്നിൽ കെട്ടിവച്ച് കട്ടത്താടിയുമായി ആരാധകരുടെ മനം കവരുകയാണ് സൂപ്പർതാരം. ഒരു ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുങ്ങുന്ന ചിത്രമാണ് ‘ബസൂക്ക’. പ്രമുഖ തിരക്കഥാകൃത്തായ കലൂർ ഡെന്നിസിന്റെ മകൻ ഡീനോ ഡെന്നിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് എത്തുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും ബസൂക്കയിൽ പ്രധാന വേഷങ്ങളിലെത്തുന്നു. നിമിഷ് രവി ആണ് ഛായാഗ്രാഹകൻ. എഡിറ്റിങ്: നിഷാദ് യൂസഫ്. സരിഗമ ഇന്ത്യ ലിമിറ്റഡും തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് ചിത്രം നിർമിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ