മുംബൈ: പ്രശസ്ത നടി ആശാ പരേഖിന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ രാജ്കപൂര്‍ സമഗ്രസംഭാവന പുരസ്‌കാരം. 21-ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ചലച്ചിത്രമേഖലയില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. പത്തുലക്ഷം രൂപയാണ് പുരസ്‌കാരത്തുക. 2020ല്‍ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരവും ലഭിച്ചിരുന്നു.
അറുപതുകളിലേയും എഴുപതുകളിലേയും ഹിന്ദി സിനിമയിലെ മുന്‍നിര നായികമാരിലൊരാളാണ് ആശാ പരേഖ്. ഭറോസ, കട്ടി പതംഗ്, നന്ദന്‍, ദോ ബദന്‍, തീസരി മന്‍സില്‍, ചിരാഗ് തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകള്‍. അറുപതുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടികൂടിയാണ് ആശാ പരേഖ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
1992-ല്‍ രാജ്യം പത്മശ്രീ നല്‍കി ആശയെ ആദരിക്കുകയും ചെയ്തു. പുരസ്‌കാരവിതരണ ചടങ്ങില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ എന്നിവരുള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ