തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങി ബ്ലെസി ചിത്രം ആടുജീവിതം. മികച്ച നടനും സംവിധായകനും ഉള്‍പ്പടെ ഒന്‍പത് പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. കൂടാതെ മികച്ച കലാമൂല്യമുള്ള ജനപ്രിയ ചിത്രമായും ആടുജീവിതത്തെ തെരഞ്ഞെടുത്തു.
നജീബിന്റെ മരുഭൂമിയിലെ ദുരിതജീവിതത്തെ മനോഹരമായി അവതരിപ്പിച്ചതിന് പൃഥ്വിരാജിനാണ് മികച്ച നടനുള്ള അവാര്‍ഡ്. ബ്ലെസിക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിനൊപ്പം മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കെ ആര്‍ ഗോകുല്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആടുജീവിതത്തിനായി കാമറ ചലിപ്പിച്ച കെ എസ് സുനിലിനും ശബ്ദ മിശ്രണം നിര്‍വഹിച്ച റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ എന്നിവരും പുരസ്‌കാരം നേടി. രഞ്ജിത് അമ്പാടി മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം ലഭിച്ചു. കളറിസ്റ്റ് വൈശാഖ് ശിവ ഗണേഷ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ