
ആടുജീവിതത്തിന് ലഭിച്ച പുരസ്‌കാരനേട്ടത്തില്‍ സന്തോഷമുണ്ടെന്ന് ബ്ലെസി. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ ഗോകുലിന് ലഭിച്ച പ്രത്യേക പുരസ്‌കാരമാണ് ഏറ്റവും സന്തോഷം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആടുജീവിതത്തിന്റെ സംഗീതത്തിന് എആര്‍ റഹ്മാന് അവാര്‍ഡ് കിട്ടാത്തതില്‍ നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയെ ഏറ്റവും മനോഹരമാക്കിയത് ചിത്രത്തിന്റെ സംഗീതമാണ്. അത് പരിഗണിച്ചില്ല എന്നതില്‍ നിരാശയുണ്ട്. നാളെ കേരളം അത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
'സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതി എന്ന നിലയില്‍ അവാര്‍ഡ് ലഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. പ്രത്യേകിച്ച് ഒന്‍പതോളം അവാര്‍ഡുകള്‍ ചിത്രത്തിന് ലഭിക്കുന്നു. ഇത് മൂന്നാം തവണയാണ് എനിക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിക്കുന്നത്. ഹാട്രിക് ആണെന്ന് പറയാം. നവാഗത സംവിധായകന്‍ എന്ന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. എട്ട് സിനിമ ചെയ്തപ്പോള്‍ നാല് പുരസ്‌കാരം ലഭിച്ചു എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്.'
'ചില കാര്യങ്ങള്‍ അതിശയിപ്പിക്കുന്നുണ്ട്. ജൂറിയുടെ തീരുമാനങ്ങള്‍ക്ക് എതിരെ സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലാത്തതുകൊണ്ട് ഒന്നും പറയുന്നില്ല. പ്രധാന അവാര്‍ഡുകള്‍ ഉണ്ട് എന്നത് സന്തോഷം തരുന്ന കാര്യമാണ്. ഏറ്റവും സന്തോഷം തരുന്നത് ഗോകുലിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു എന്നതാണ്. മികച്ച രീതിയിലാണ് ഗോകുല്‍ പ്രകടിപ്പിച്ചത്. എന്റെ വാക്കു കേട്ട് ഭാവിയും വിദ്യാഭ്യാസവും കളഞ്ഞാണ് സിനിമയ്ക്ക് വേണ്ടി ഇറങ്ങിയത്. അത് കിട്ടാതിരുന്നെങ്കില്‍ ഈ സന്തോഷം ഒന്നും ഉണ്ടാകില്ലായിരുന്നു.'
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'2018 മുതല്‍ 2022 വരെയുള്ള അഞ്ച് വര്‍ഷം വളരെ കഠിനമായതായിരുന്നു. ഗോകുല്‍ പഠനം നിര്‍ത്തിയ ശേഷം ഫുഡ് ഡെലിവറി ചെയ്യുന്ന ജോലി ചെയ്യുകയായിരുന്നു. എനിക്ക് പേടിയായിരുന്നു. ബൈക്ക് ഓടിക്കരുത് എന്ന് ഞാന്‍ അവനോട് പറയുമായിരുന്നു. ഡയറക്ടര്‍ എന്ന നിലയില്‍ ആയിരുന്നില്ല ഒരു രക്ഷകര്‍ത്താവ് എന്ന നിലയിലാണ് ഞാന്‍ പെരുമാറിയത്. പൈസയ്ക്ക് ആവശ്യമുണ്ടെങ്കില്‍ എന്നോട് ചോദിച്ചാല്‍ മതിയെന്നും ഈ പണിക്ക് പോവേണ്ടെന്നും പറയുമായിരുന്നു. രാത്രിയും പകലുമെല്ലാം ഇവന്‍ ബൈക്ക് ഓടിക്കുകയാണ്. അതിന്റെ കാരണം സിനിമയാണല്ലോ? അല്ലെങ്കില്‍ ഇവന്‍ കോളജില്‍ പോകേണ്ടതാണല്ലോ എന്ന വേദന എനിക്കുണ്ട്. അവനെക്കുറിച്ച് എനിക്ക് വലിയ ഉത്തരവാദിത്വമുണ്ട്. എന്റെ മകന്റെ പ്രായമുള്ളൂ ആ കുട്ടിക്ക്.' - ബ്ലെസി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക