
അകാലത്തില്‍ വിടപറഞ്ഞ ബോളിവുഡ് നിര്‍മാതാവ് രാജ് കൗശലിന്റെ ജന്മവാര്‍ഷികം ആഘോഷിച്ച് ഭാര്യയും നടിയുമായ മന്ദിര ബേദി. കുടുംബത്തിനൊപ്പമായിരുന്നു ആഘോഷം. രാജ് കൗശലിന്റെ ഓര്‍മ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോയും മന്ദിക ബേദി പങ്കുവച്ചു.
'ഹാപ്പി ബര്‍ത്ത്‌ഡേ രാജി. നീ ഞങ്ങളെ വിട്ടുപോയിട്ട് മൂന്നു വര്‍ഷത്തിലേറെയായി. എല്ലാ ദിവസവും ഞങ്ങള്‍ നിന്നെ ഓര്‍ക്കുകയും നിന്നെ മിസ് ചെയ്യുകയും ചെയ്യുന്നു. പക്ഷേ നിന്റെ പിറന്നാളിന് നിന്നെക്കുറിച്ച് കുറച്ചുകൂടി ഞങ്ങള്‍ ഓര്‍ക്കുകയും മിസ് ചെയ്യുകയും ചെയ്യുന്നു. എത്ര മനോഹരമായ മനുഷ്യനായിരുന്നു നിങ്ങള്‍. നിങ്ങളുടെ നിസ്വാര്‍ത്ഥത, നിങ്ങളുടെ ഊര്‍ജം, നിങ്ങളുടെ ദയ, നിങ്ങളുടെ ഉയര്‍ന്ന ശബ്ദം, നിങ്ങളുടെ വലിയ, വലിയ, സ്‌നേഹനിര്‍ഭരമായ ഹൃദയം. പിറന്നാള്‍ ദിനം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ സ്നേഹത്തോടെ ഓര്‍ക്കുന്നു, നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു'- മന്ദിര ബേദി കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2021 ജൂണ്‍ 30നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് രാജ് കൗശാല്‍ അന്തരിക്കുന്നത്. 49 വയസായിരുന്നു താരത്തിന്. 1999 ഫെബ്രുവരിയിലാണ് രാജ് കൗശാലും മന്ദിരയും വിവാഹിതരാവുന്നത്. 2011ലാണ് അവര്‍ക്ക് മകന്‍ പിറക്കുന്നത്. 2020ല്‍ ദമ്പതികള്‍ താര എന്ന പെണ്‍കുഞ്ഞിന് ദത്തെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക