
ന്യൂയോർക്ക്: പ്രമുഖ സിറ്റ് കോം ഫ്രണ്ട്‌സിലൂടെ ശ്രദ്ധേയനായ മാത്യു പെറിയുടെ മരണത്തില്‍ അഞ്ച് പേര്‍ക്ക് എതിരെ കേസ്. താരത്തിന്റെ അസിസ്റ്റന്റും ഡോക്ടറും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് ഫെഡറല്‍ ഏജന്‍സി കേസ് എടുത്തത്. ഇതില്‍ മൂന്നു പേര്‍ കസ്റ്റഡിയിലാണ്.
കഴിഞ്ഞ വര്‍ഷമാണ് വീട്ടിലെ ബാത്ത് ടബ്ബില്‍ താരത്തെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കെറ്റാമിന്‍ എന്ന മയക്കുമരുന്നിന്റെ അമിത ഉപയോഗമാണ് താരത്തിന്റെ മരണത്തിലേക്ക് നയിച്ചത്. താരത്തിന് കെറ്റാമിന്‍ എത്തിച്ചു കൊടുത്തവരും ഇതിന് ഗൂഢാലോചന നടത്തിയവര്‍ക്കുമെതിരെയാണ് കേസ്. കെറ്റാമിന്‍ ക്വീന്‍ എന്ന് അറിയപ്പെടുന്ന ഒരു സ്ത്രീയും കേസില്‍ പ്രതിയാണ്. മാത്യു പെറിയുടെ ലഹരി ആസക്തിയെ ഇവര്‍ ഉപയോഗപ്പെടുത്തി എന്നാണ് കേസില്‍ പറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഫെഡറല്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച് 'കെറ്റാമൈന്‍ ക്വീന്‍' എന്നറിയപ്പെടുന്ന ജസ്വീന്‍ സംഗയാണ് പെറിയ്ക്ക് കെറ്റാമിന്‍ വിതരണം ചെയ്തത്. ഇവര്‍ വളരെക്കാലമായി ഫെഡറല്‍ ഏജന്‍സിയുടെ നിരീക്ഷണത്തിലായിരുന്നു. എറിക് ഫ്‌ലെമിങ് എന്ന ഇടനിലക്കാരന്‍ മുഖേനയാണ് പെറി കെറ്റാമിന്‍ വാങ്ങിയത്. ഇയാളുമായി ബന്ധപ്പെടുത്തിയ അന്വേഷണമാണ് ജസ്വീന്‍ സംഗയിലേക്ക് എത്തിയത്.
പെറിയുടെ മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചകളില്‍ രണ്ട് വ്യത്യസ്ത ഡീലുകളിലായി 50 കെറ്റാമൈന്‍ കുപ്പികള്‍ ജസ്വീന്‍ സംഗ ഇടനിലക്കാരന് നല്‍കിയതായി കണ്ടെത്തി. ഒക്ടോബര്‍ 13-ന് പെറി ആദ്യമായി മരുന്ന് ഉപയോഗിച്ചതായും പിന്നീട് ഒക്ടോബര്‍ 14-നും 24-നും പെറിയുടെ വീട്ടിലേക്ക് രണ്ട് വലിയ ഡോസുകള്‍ എത്തിച്ചുവെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. ഒക്ടോബര്‍ 28നാണ് പെറിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക