കൊച്ചി:എംടി വാസുദേവന്‍നായരുടെ രണ്ടാമൂഴം സിനിമായാക്കുമെന്ന് ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍സിന്‍റെ ഡയക്ടര്‍ അശ്വതി വി നായര്‍. ചിത്രത്തിന്റെ സംവിധായകനെയോ, താരങ്ങളുടെയോ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് അശ്വതി വി നായര്‍ പറഞ്ഞു. സമകാലികം മലയാളം ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വതി ഇക്കാര്യം പറഞ്ഞത്.
മലയാളത്തില്‍ മാത്രമായി ഒതുങ്ങേണ്ട സിനിമയല്ല രണ്ടാമൂഴം. സംവിധായകന്റെയോ ചിത്രത്തില്‍ നായക കഥാപാത്രമായ ഭീമന്‍ ആരാകണമെന്നതുള്‍പ്പടെയുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അശ്വതി പറഞ്ഞു. 'നായകന്‍ ആരെന്നത് അത് നമ്മുടെ മാത്രം ഐഡിയ അല്ലല്ലോ?. ഡയറക്ടറുടെ തീരുമാനം കൂടിയാണ് അത്. ഡയറക്ടറാണ് അതിന്റെ കപ്പിത്താന്‍. അദ്ദേഹത്തിന്റെ വിഷന്‍ അനുസരിച്ചായിരിക്കും കാസ്റ്റിങ്. സംവിധായകന്റെ ചോയ്‌സ് പ്രൊഡക്ഷന് കൂടി സഹായകമാകുന്ന രീതിയില്‍ വരികയാണെങ്കില്‍ അപ്പോ മാത്രമെ ഇത് പ്രാക്ടിക്കല്‍ ആകുകയുള്ളു' - അശ്വതി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രണ്ടാംമൂഴം ഡയറക്ട് ചെയ്യുമോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; 'അത് ഒരിക്കലും ഇല്ല. ഞാന്‍ ഒരു തുടക്കക്കാരിയല്ലേ?, സംവിധാനത്തില്‍ ഇനിയും പഠിക്കാനുണ്ട്. ഞാനൊരിക്കലും അങ്ങനെ ഒരു സാഹസത്തിന് മുതിരില്ല. അത് ഒരു വലിയ സിനിമയാണ്. അതിനെ കൃത്യമായി അടയാളപ്പെടുത്താനും കണ്‍സീവ് ചെയ്യാനും പറ്റുന്നതായ സംവിധായകന്‍ വേണം. ആ കഥയോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്ന ആളായിരിക്കണം. അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന പ്രൊഡക്ഷന്‍ ഹൗസ് വരണം. അതിന് ഒരുപാട് വെല്ലുവിളികളുണ്ട്. പെട്ടെന്ന് സെറ്റ് ചെയ്യാന്‍ പറ്റുന്ന സിനിമയല്ല. അതിന്റെ പ്രീ പ്രൊഡക്ഷന് തന്നെ ഒന്നരവര്‍ഷത്തോളം വേണ്ടിവരും. ആ സിനിമയെ എക്‌സിക്യൂട്ടീവ് ചെയ്യണമെന്ന താത്പര്യം തന്റെയുള്ളിലുണ്ട്. അത് സിനിമയായി കാണാന്‍ അച്ഛന്‍ ഒരുപാട് ആഗ്രഹിക്കുന്നു. പുസ്തകം വായിച്ച എല്ലാവരും ആഗ്രഹിക്കുന്നു. അത് നടപ്പിലാക്കണമെന്നത് എന്റെ ഒരു ആഗ്രഹം കൂടിയാണ്'- അശ്വതി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ