രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാനുള്ള ഒരുക്കത്തിലാണ് ദളപതി വിജയ്. 69ാം ചിത്രത്തിലൂടെ താരം അഭിനയം അവസാനിപ്പിക്കും എന്നാണ് വ്യക്തമാക്കിയത്. പിന്നാലെ താരത്തിന്റെ അവസാന ചിത്രത്തേക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. സംവിധായകന്‍ എച്ച് വിനോദായിരിക്കും വിജയ്‌യുടെ അവസാന ചിത്രം സംവിധാനം ചെയ്യുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.
ഒരു അവാര്‍ഡ് ചടങ്ങിനിടെ വിനോദ് തന്നെയാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. വിജയ്‌യുടെ അവസാന ചിത്രം താനായിരിക്കും സംവിധാനം ചെയ്യുക എന്നാണ് എച്ച് വിനോദ് പറഞ്ഞത്. പ്രചരിക്കുന്നതുപോലെ ചിത്രം രാഷ്ട്രീയ ചിത്രമായിരിക്കില്ലെന്നും കൊമേഷ്യല്‍ ചിത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ദളപതി 69നെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റസ്റ്റ് ഓള്‍ ടൈം ആണ് വിജയ് യുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇരട്ട വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഓഗസ്റ്റ് 17നാണ് ചിത്രത്തിന്റെ റിലീസ്. ദളപതി 69 പൂര്‍ത്തിയായി കഴിഞ്ഞാല്‍ രാക്ഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ