പ്രഭാസ് നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രം കല്‍ക്കി 2898 എഡി ഒടിടിയിലേക്ക്. ഓഗസ്റ്റ് 15 ന് തിയറ്ററില്‍ 50 ദിവസം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ഓഗസ്റ്റ് 22നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് കല്‍ക്കി ആമസോണ്‍ പ്രൈമില്‍ ലഭ്യമാവുക. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നെറ്റ്ഫ്‌ളിക്‌സിലൂടെ ഓഗസ്റ്റ് 22ന് എത്തും. ചിത്രത്തിന്റെ ടീസറിനൊപ്പമാണ് ഒടിടി ഭീമന്മാര്‍ റിലീസ് പ്രഖ്യാപിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം ആയിരം കോടിക്ക് മുകളിലാണ് ബോക്‌സ് ഓഫിസില്‍ നിന്ന് കളക്റ്റ് ചെയ്തത്. ഇതോടെ 2024ലെ ഏറ്റവും പണം വാരിയ ചിത്രമായി കല്‍ക്കി മാറി. ലോക ബോക്‌സ് ഓഫിസില്‍ നിന്ന് 1042 കോടിയാണ് ചിത്രം നേടിയത്. ഇതില്‍ 767 കോടിയും ഇന്ത്യയില്‍ നിന്നാണ്. വമ്പന്‍ താരനിരയിലാണ് ചിത്രം ഒരുങ്ങിയത്. ദീപിക പദുകോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ