പ്രേമലുവിലെ അമല്‍ ഡേവിസായി എത്തിയ മലയാളികളുടെ മനം കവര്‍ന്ന താരമാണ് സംഗീത് പ്രതാപ്. ഇപ്പോള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തിലാണ് താരം. മികച്ച എഡിറ്റിങ്ങിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാണ് താരത്തിന് ലഭിച്ചത്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് പുരസ്‌കാര നേട്ടത്തിന്റെ സന്തോഷം പങ്കുവച്ച് താരം കുറിച്ച വാക്കുകളാണ്.
എന്റെ അച്ഛന്റെ എന്റെ അടുത്ത് വന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത രണ്ട് അനുഭവങ്ങള്‍ പങ്കുവച്ചു. 1982 ഓഗസ്റ്റ് 10നാണ് ആദ്യത്തെ അനുഭവം. തന്റെ ഗുരുവായ ജയനന്‍ വിന്‍സെന്റ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം അടിയൊഴുക്കുകളിലേക്ക് വിളിച്ചുകൊണ്ടുള്ള ടെലഗ്രാം ലഭിച്ചതാണ്. രണ്ടാമത്തേത് ഓഗസ്റ്റ് 16നാണ്. ബാങ്കില്‍ കാത്തിരിക്കുന്ന സമയത്ത് ടിവിയില്‍ അദ്ദേഹം കേട്ടു. സംഗീത് പ്രതാപിന് മികച്ച എഡിറ്റര്‍ക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. എന്റെ മനസ് നിറഞ്ഞു. തൃപ്തിയായി എന്ന് പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിച്ചത്. എനിക്ക് എങ്ങനെയാണ് ഉറങ്ങാനാവുക. പ്രതിസന്ധികളുടെ എണ്ണമില്ലാത്ത ഉറക്കമില്ലാത്ത രാത്രികള്‍ക്ക് ശേഷം സന്തോഷത്തിന്റെ ഒരു ഉറക്കമില്ലാത്ത രാത്രി. - സംഗീത് പ്രതാപ് കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എഡിറ്ററായാണ് സംഗീത് പ്രതാപ് സിനിമയിലേക്ക് ചുവടുവെക്കുന്നത്. ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന സിനിമയിലെ എഡിറ്റിങ്ങിനാണ് താരത്തെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. മ്യൂസിക്കല്‍ റൊമാന്റിക് കോമഡി വിഭാഗത്തിലെ സിനിമയില്‍ പരീക്ഷണ രീതിയിലുള്ള എഡിറ്റിങ്ങിനാണു പുരസ്‌കാരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ