ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമപ്രേമികളുടെ മനം കവര്‍ന്ന നടിയാണ് കങ്കണ റണാവത്ത്. എന്നാല്‍ താരം ഇതുവരെ ബോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ സിനിമകളില്‍ വേഷമിട്ടിട്ടില്ല. ഇപ്പോള്‍ അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. ഖാന്‍മാരുടെ സിനിമയില്‍ അഭിനയിക്കേണ്ട എന്നത് താന്‍ മനപ്പൂര്‍വം എടുത്ത തീരുമാനമാണ് എന്നാണ് താരം പറയുന്നത്.
ഖാന്‍മാരുടെ സിനിമകള്‍ ഞാന്‍ വേണ്ടെന്നു വച്ചിട്ടുണ്ട്. എല്ലാ ഖാന്‍മാരും എന്നോട് നല്ല രീതിയിലാണ് പെരുമാറിയിട്ടുണ്ട്. അവര്‍ ഒരിക്കലും എന്നോട് മോശമായി പെരുമാറിയിട്ടില്ല. ഒരുപാട് പേര്‍ എന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. എന്നാല്‍ അതില്‍ ഖാന്‍മാര്‍ ഇല്ല. അവരുടെ സിനിമകളെല്ലാം ഒരേ പോലെയായതിനാലാണ് ഞാന്‍ നോ പറഞ്ഞത്. രണ്ട് സീനും ഒരു പാട്ടും മാത്രമാണ് നായികമാര്‍ക്ക് ഉണ്ടാവുക. എനിക്ക് അത് ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ സ്ത്രീകള്‍ക്ക് മാതൃകയാവണം എന്നാണ് ആഗ്രഹിക്കുന്നത്. ഖാന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ മികച്ച നടി.- കങ്കണ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
എനിക്ക് ശേഷം വരുന്ന സ്ത്രീകള്‍ക്ക് എനിക്ക് പറ്റുന്ന മികച്ച കാര്യം ചെയ്യണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ഒരു ഖാന്‍മാരും നിങ്ങളെ വിജയികളാക്കില്ല. ഒരു കുമാറും ഒരു കപൂറും നിങ്ങളെ വിജയിപ്പിക്കില്ല. ഞാന്‍ രണ്‍ബീര്‍ കപൂറിന്റേയും അക്ഷയ് കുമാറിന്റേയും സിനിമകള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്. നായകന്മാര്‍ മാത്രം വിജയിപ്പിക്കുന്ന നായികയാവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. നിങ്ങള്‍ക്ക് സ്വന്തമായി വിജയിക്കാനാകും. ഞാനാണ് അതിന് ഉദാഹരണം.- കങ്കണ റണാവത്ത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ