അടുത്തിടെ ആഗോള തലത്തിൽ തരംഗമായി മാറിയ മലയാളി റാപ്പറാണ് ഹനുമാൻകൈൻഡ്. ബിഗ് ഡൗഗ്സ് എന്ന മ്യൂസിക്കൽ ആൽബം അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഇപ്പോൾ അഭിനയത്തിലേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ് ഹനുമാൻകൈൻഡ്. ആഷിഖ് അബുവിന്റെ റൈഫിൽ ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.
ഹനുമാൻ കൈൻഡിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിട്ട് ആഷിഖ് അബു തന്നെയാണ് വാർത്ത പുറത്തുവിട്ടത്. ചിത്രത്തിൽ ബീര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് വാർത്ത.
സൂരജ് ചെറുകാട്ട് എന്നാണ് യഥാർത്ഥ പേര്. മലപ്പുറം സ്വദേശിയായ ഹനുമാൻ കൈൻഡ് ഏറെനാളായി സംഗീത രംഗത്ത് സജീവമാണ്. പ്രശസ്ത അമേരിക്കൻ റാപ്പർ പ്രൊജക്ട് റാറ്റ് ഉൾപ്പടെയുള്ള സെലിബ്രിറ്റികാളാണ് 'ബിഗ് ഡൗഗ്സ്' പങ്കുവച്ചത്. മരണക്കിണറിൽ ഓടുന്ന ബൈക്കിലും കാറിലും ലൈവ് സ്റ്റണ്ട് നടത്തിക്കൊണ്ടുള്ളതാണ് ആൽബം. അഞ്ച് കോടിയിൽ അധികം പേരാണ് ഇതിനോടകം യൂട്യൂബിൽ വിഡിയോ കണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ