'സ്വന്തം ഇഷ്ടത്തിന് പോയിട്ട് പകപോക്കാനായി ബലാത്സംഗം ആരോപിക്കരുത്': ഷീലു എബ്രഹാം

സംവിധായകൻ ഒമർ ലുലുവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ലൈം​ഗിക പീഡന ആരോപണക്കേസിൽ സംസാരിക്കുകയായിരുന്നു താരം
sheelu abraham
ഷീലു എബ്രഹാം
Published on
Updated on

സ്വന്തം ഇഷ്ടപ്രകാരം ഒരാളുടെ കൂടെ പോയിട്ട് ഇഷ്ടക്കേടുണ്ടാകുമ്പോള്‍ ബലാല്‍സംഗം ആരോപിക്കരുതെന്ന് നടി ഷീലു എബ്രഹാം. ബലാത്സംഗം ചെയ്യുന്നത് തെറ്റാണ്. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതിനെ കുറ്റംപറയാനാകില്ല. ഒരു പത്തുനൂറു തവണ പോയിക്കഴിഞ്ഞ ശേഷം ബലാത്സംഗം ചെയ്തുവെന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ല എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷീലു എബ്രഹാം പറഞ്ഞത്.

സംവിധായകൻ ഒമർ ലുലുവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ലൈം​ഗിക പീഡന ആരോപണക്കേസിൽ സംസാരിക്കുകയായിരുന്നു താരം. നമ്മുടെ സിനിമ തുടങ്ങി 25 ദിവസം കഴിഞ്ഞപ്പോഴാണ് വിവാദം വരുന്നത്. ജാമ്യം ലഭിക്കാതെ വന്ന് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്താല്‍ ഷൂട്ടിങ് നീണ്ടുപോകുമോ എന്ന ആശങ്കയുണ്ടായിരുന്നു. പിന്നെ സിനിമ ഇറങ്ങുമ്പോള്‍ ഇത്തരത്തിലൊരു കേസില്‍പ്പെട്ട സംവിധായകനാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ വരുമോ എന്നും പേടിച്ചു. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് എതിരെ വന്ന വിവാദം വലിയ വാര്‍ത്തയാകുന്നതോ അതിന്റെ പേരില്‍ അദ്ദേഹം ആക്രമിക്കപ്പെടുന്നതോ കണ്ടില്ല. സ്ത്രീകള്‍ ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നത് ഇന്‍ഡസ്ട്രിയില്‍ സാധാരണമായിരിക്കുന്നു. അതുകൊണ്ട് ആളുകള്‍ ലൈറ്റായി എടുത്തപോലെ തോന്നി. അദ്ദേഹം നല്ലതാണോ ചീത്തയാണോ എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം ലോകത്ത് വളരെ സാധാരണയാണ്. സിനിമയില്‍ മാത്രമല്ല. വീട്ടിലിരിക്കുന്ന സ്ത്രീകള്‍ക്കുവരെ ഇത്തരത്തില്‍ ബന്ധങ്ങളുണ്ടാകുന്നുണ്ട്. - ഷീലു എബ്രഹാം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രത്യേക സാഹചര്യം വരുമ്പോള്‍ വര്‍ഷങ്ങളോളം ഇഷ്ടത്തിലിരുന്നവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം വരുമ്പോള്‍ ഒരു പകപോക്കലായാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്. എന്നാല്‍ ഇത് ഒരിക്കലും ഗുണം ചെയ്യില്ല. ഓരോ ബന്ധത്തിലേര്‍പ്പെടുമ്പോളും അതിലെ പ്രശ്‌നങ്ങളെ തരണം ചെയ്യാനുള്ള മാനസികാരോഗ്യം പെണ്കുട്ടികള്‍ക്കുണ്ടാകണം. കാര്യസാധ്യത്തിനായി ഒരു ബന്ധത്തിലേക്ക് പോകരുത്.

നമ്മുടെ വ്യക്തിത്വം തന്നെ കളഞ്ഞുകൊണ്ട് ആളുകള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ടതായി വരും. ആളുകള്‍ നമ്മെ ചെളിവാരിയെറിയും. 'നിയമം സ്ത്രീകളുടെ പക്ഷത്താണെങ്കിലും മോശക്കാരിയാകുന്നത് ഇര എന്ന് വിളിക്കപ്പെടുന്നയാളാണ്. ആണുങ്ങള്‍ രക്ഷപെട്ടുപോകും. അവര്‍ അങ്ങനെയാണ്. അവര്‍ക്ക് എത്ര ബന്ധം വേണമെങ്കിലുമാവാം. അതുകൊണ്ട് സ്ത്രീകള്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. - ഷീലു എബ്രഹാം കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com