ബോക്‌സ് ഓഫിസില്‍ വമ്പന്‍ വിജയമായി മുന്നേറുകയാണ് സ്ത്രീ 2. റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ട് ചിത്രം 150 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ്. ഇപ്പോള്‍ ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിലെ നായികയായ ശ്രദ്ധ കപൂര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഹോട്ടലിലെ തന്റെ മുറിയില്‍ കയറി കുരങ്ങന്‍ പലഹാരപ്പൊതി എടുത്തുകൊണ്ട് പോയെന്നാണ് താരം പറഞ്ഞത്. 'റൂമിന്റെ ഒരു ഭാഗത്തായി ഞാന്‍ ഒരു ഫുഡ് കോര്‍ണര്‍ ഒരുക്കിയിരുന്നു. ഞാന്‍ വീട്ടില്‍ നിന്നുകൊണ്ടുവന്ന പലഹാരമെല്ലാംം അവിടെയാണ് വെച്ചത്. ഹോട്ടലില്‍ ഞങ്ങള്‍ ടീം മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ ഞാന്‍ റൂമിന്റെ വാതില്‍ തുറന്നിട്ടു. ആര് വരാനാണ് എന്നാണ് ഞാന്‍ കരുതിയത്. അപ്പോള്‍ ഒരു കുരങ്ങന്‍മാര്‍ എത്തി. അവരുടെ മുറിയാണ് എന്ന പോലെയാണ് മുറിയില്‍ കയറിയത്. അവര്‍ പ്രൊഫഷണല്‍ കള്ളന്മാരായിരുന്നു. വളരെ സമര്‍ത്ഥമായി സ്‌നാക്‌സിന്റെ വലിയ പാക്കറ്റ് എടുത്തുകൊണ്ട് പോയി. സ്ത്രീ 2 ഉും കുരങ്ങന്മാരും അങ്ങനെ കണ്ടുമുട്ടി' - ശ്രദ്ധ കപൂര്‍ പറഞ്ഞു.
രാജ്കുമാര്‍ റാവുവാണ് ചിത്രത്തില്‍ നായകനായി എത്തിയത്. 2018ല്‍ റിലീസ് ചെയ്ത സ്ത്രീയുടെ രണ്ടാം ഭാഗമാണ് ചിത്രം. അമര്‍ കൗഷിക്കാണ് ചിത്രം സംവിധാനം ചെയ്തത്. ഇതിനോടകം 150 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ