നടി റിയാ ചക്രബർത്തിക്ക് മുന്നിൽ കണ്ണീരണിഞ്ഞ് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ. റിയ ചക്രബർത്തിയുടെ ടോക് ഷോ ആയ ചാപ്റ്റർ 2വിൽ അതിഥിയായി എത്തിയപ്പോഴാണ് താരം വികാരാധീനനായത്. പുറത്തുവന്ന ഷോയുടെ പ്രമോയിലാണ് റിയയ്ക്കു മുന്നിൽ കണ്ണീർ വാർക്കുന്ന ആമിറിനെ കാണുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ.
ദുഃഖം, ബാലന്‍സ്, അപൂര്‍ണ തുടങ്ങിയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ കാലഘട്ടത്തേക്കുറിച്ച് ഓര്‍ത്തെടുക്കുമ്പോഴാണ് താരം വികാരാധീനനാകുന്നത്. റിയയെ താരം പ്രശംസിക്കുന്നതും കാണാം. പ്രതിസന്ധി ഘട്ടം വന്നപ്പോള്‍ അസാമാന്യ ധൈര്യമാണ് താരം കാണിച്ചത് എന്നാണ് ആമിര്‍ പറയുന്നത്. സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ശ ആഗ്രഹിച്ചിരുന്നെന്നും ഇപ്പോള്‍ തന്റെ കരിയറിന്റെ രണ്ടാം അധ്യായം തുടങ്ങിയിരിക്കുകയാണ് എന്നുമാണ് ആമിര്‍ മനസു തുറന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആമിര്‍ അതിസുന്ദരനാണ് എന്ന റിയയുടെ പ്രശംസയോട് മറ്റ് താരങ്ങളുമായി തന്നെ താരതമ്യം ചെയ്യുകയാണ് ആമിര്‍ ചെയ്യുന്നത്. ഹൃത്വിക് റോഷനും ഷാരുഖ് ഖാനും സല്‍മാന്‍ ഖാനുമെല്ലാം സുന്ദരന്മാരാണ് എന്നാണ് താരം പറഞ്ഞത്. തന്റെ ഫാഷന്‍ പേരില്‍ ആളുകള്‍ തന്നെ കളിയാക്കാറുണ്ട് എന്നുമാണ് താരം പറഞ്ഞത്. സ്റ്റൈലിഷ് ആണ് എന്നല്ല താന്‍ പറഞ്ഞത് എന്നായിരുന്നു റിയയുടെ മറുപടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ