'ബുദ്ധിമുട്ട് അനുഭവിച്ചവർക്കൊപ്പം'; പ്രതികരിച്ച് ആസിഫ് അലി, വീഡിയോ
കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. കൂടെ പ്രവർത്തിക്കുന്നവർക്കും സഹപ്രവർത്തകർക്കും എല്ലാവർക്കും തുല്യമായ സുരക്ഷ ഉണ്ടാകണമെന്ന് ആസിഫ് പറഞ്ഞു. വ്യക്തിപരമായി ഇതിലെ പ്രശ്നങ്ങളെന്താണെന്ന് അറിയില്ല. കൃത്യമായ ധാരണ കിട്ടിയ ശേഷം പ്രതികരിക്കാം.
എന്റെ ഭാഗത്തു നിന്നുള്ള എല്ലാ പിന്തുണയും ബുദ്ധിമുട്ട് അനുഭവിച്ച എല്ലാവർക്കും, റിപ്പോർട്ട് കൊടുത്ത എല്ലാവർക്കുമുണ്ടാകും. സഹപ്രവർത്തകനെന്ന നിലയിൽ ബുദ്ധിമുട്ടുണ്ടായ ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ കൂടെ തന്നെയുണ്ടാകുമെന്നും ആസിഫ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ