കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിൽ പ്രതികരിച്ച് നടി രഞ്ജിനി. ഡബ്ല്യുസിസിയുടെ പോരാട്ടം തന്നെയാണ് ഈ റിപ്പോര്‍ട്ടിന് പിന്നില്‍ അവരെ അഭിനന്ദിക്കുന്നു. റിപ്പോർട്ട് പുറത്ത് വിടരുതെന്ന് പറഞ്ഞിട്ടില്ലെന്നും രഞ്ജിനി മാധ്യമങ്ങളോട് പറഞ്ഞു. പുറത്തുവന്ന റിപ്പോര്‍ട്ട് താന്‍ പൂര്‍ണ്ണമായി വായിച്ചിട്ടില്ല.
എന്നാല്‍ എന്‍റര്‍ടെയ്മെന്‍റ് ട്രൈബ്യൂണല്‍ എന്ന തന്‍റെ നിര്‍ദേശം റിപ്പോര്‍ട്ടിലുണ്ട്. അതില്‍ സന്തോഷമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ തന്‍റെ ലീഗല്‍ ടീമിനോട് ഉപദേശം തേടിയ ശേഷം പറയാം. സ്ത്രീകളുടെ പരാതികൾ പറയാൻ ഇപ്പോഴും ഒരു കൃത്യമായ സെൽ ഇല്ല. ഐസിസിയിൽ പോയാലും പ്രശ്‌നമാണ്. പ്രശ്‌നക്കാർ അവിടെയും ഉണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഐസിസി പോലുള്ള സമിതിയ്ക്കൊന്നും ഒരിക്കലും സിനിമയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ല. ഈ രംഗത്തെ പ്രയാസങ്ങള്‍ തന്നെയാണ് താന്‍ കമ്മിറ്റിക്ക് മുന്നിലും പറഞ്ഞത്. ഇത് സിനിമാ രംഗത്തെ സ്ത്രീകളുടെ വിജയമാണെന്നും രഞ്ജിനി പറഞ്ഞു. തന്റെ ഹർജി തള്ളിയതല്ലെന്നും തനിക്ക് സമയം കിട്ടിയില്ലെന്നും രഞ്ജിനി മാധ്യമങ്ങളോട് പ്രതികരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ