ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് യുവരാജ് സിങ്. 2007ലെ ആദ്യ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യയ്ക്ക് നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് യുവരാജ് സിങ്ങാണ്. ആരാധകർ സ്നേഹത്തോടെ യുവി എന്നാണ് യുവരാജിനെ വിളിക്കുന്നത്. ഇപ്പോഴിതാ ക്രിക്കറ്റ് ആരാധകർക്കും സിനിമാ പ്രേമികൾക്കും ഒരുപോലെ സന്തോഷം തരുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്.
യുവരാജ് സിങ്ങിന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ഭുഷന്‍ കുമാറിന്റെ ടി സീരിസും രവി ഭഗ്ചന്ദ്കയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. യുവിയും തന്റെ ഇൻസ്റ്റഗ്രാമിലൂടെ സന്തോഷം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. യുവരാജിന്റെ ഐതിഹാസികമായ ക്രിക്കറ്റ് കരിയറും വ്യക്തി ജീവിതവുമാണ് സിനിമയില്‍ പ്രതിപാദിക്കുക.
എന്നാൽ ചിത്രത്തിന്റെ പേരോ മറ്റു അണിയറ പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കും. ആരായിരിക്കും യുവരാജ് സിങ്ങിന്റെ വേഷം അവതരിപ്പിക്കുക എന്ന കാര്യത്തിലും ഉടന്‍ സ്ഥിരീകരണം ഉണ്ടാകും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
"ഭുഷണും രവിയും ചേർന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർക്ക് മുന്നിലേക്ക് എന്റെ കഥ അവതരിപ്പിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ക്രിക്കറ്റാണ് എന്റെ എല്ലാ ഉയർച്ചയിലും താഴ്ചയിലും എനിക്ക് ശക്തി പകർന്നത്. സ്വന്തം വെല്ലുവിളികളെ അതിജീവിക്കാനും അചഞ്ചലമായ അഭിനിവേശത്തോടെ സ്വപ്നങ്ങൾ പിന്തുടരാനും ഈ സിനിമ മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു"- യുവരാജ് സിങ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ