39 വർഷത്തിന് ശേഷം 'ദേശാടനക്കിളികൾ' കണ്ടുമുട്ടി, കെട്ടിപ്പിടിച്ച് നിമ്മിയും സാലിയും; ചിത്രങ്ങൾ വൈറൽ

ഇപ്പോഴിതാ നാല് പതിറ്റാണ്ടിനിപ്പുറം സാലിയും നിമ്മിയും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്.
Deshadanakkili Karayarilla
ശാരിയും കാർത്തികയുംഫെയ്സ്ബുക്ക്
Published on
Updated on

1986ൽ പത്മരാജൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ദേശാടനക്കിളി കരയാറില്ല. സ്കൂൾ വിദ്യാഭ്യാസ കാലം ബോർഡിങ്ങിന്റെ കെട്ടുപാടുകൾക്കുള്ളിൽ തളച്ചിടാൻ വിധിക്കപ്പെട്ട സാലിയുടേയും നിമ്മിയുടേയും കഥയായിരുന്നു ചിത്രം പറഞ്ഞത്. സാലിയായി ശാരിയും നിമ്മിയായി കാർത്തികയുമാണ് ചിത്രത്തിലെത്തിയത്. ഇപ്പോഴിതാ നാല് പതിറ്റാണ്ടിനിപ്പുറം സാലിയും നിമ്മിയും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്.

ചിത്രത്തിന്‍റെ തിരക്കഥയുടെ കവർ റിലീസിനാണ് ശാരി എത്തിയത്. തിരുവനന്തപുരത്ത് കാര്‍ത്തികയുടെ വീട്ടിൽ വച്ചായിരുന്നു താരങ്ങളുടെ കൂടിക്കാഴ്ച. ദേശാടനക്കിളികളുടെ കണ്ടുമുട്ടലിന് പത്മരാജന്റെ ഭാര്യ രാധാലക്ഷ്മിയും സാക്ഷിയായി. 39 വർഷങ്ങൾക്ക് ശേഷം ഓര്‍മകള്‍ പങ്കുവച്ചപ്പോൾ ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി.

അന്ന് സ്കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രം ശാരി ഫോണില്‍ തിരഞ്ഞ് കണ്ടെത്തിയതോടെ സന്തോഷം ഇരട്ടിയായി. ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ ഇനി അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നതാണെന്നും അന്ന് പത്മരാജന്‍ നേരിട്ടെത്തി വീട്ടുകാരോട് സംസാരിച്ചാണ് വീണ്ടും അഭിനയിച്ചതെന്നും കാര്‍ത്തിക പറയുന്നു.

നേരിട്ട് വന്ന് അദ്ദേഹം ക്ഷണിച്ചപ്പോൾ അമ്പരന്നു പോയി. നായക വേഷമാണെന്ന് പറഞ്ഞപ്പോൾ അതിലേറെ ഞെട്ടി. നായിക നിമ്മിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്ന് മുതലുള്ള സൗഹൃദമാണ് കാർത്തികയുമായുള്ളതെന്നും ശാരി പറഞ്ഞു. പഴയ അഭിനേത്രിമാരുടെ കൂട്ടായ്മകളില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതിനാലാണ് കൂടിക്കാഴ്ച ഇത്രയും കാലം വൈകിയതെന്നും ശാരി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Deshadanakkili Karayarilla
'തുല്യ വേതനം വേണമെന്ന് എനിക്ക് പറയാൻ പറ്റില്ല, പക്ഷെ മാന്യമായ പ്രതിഫലം കിട്ടണം'; ​ഗ്രേസ് ആന്റണി

പത്മരാജന്റെ മകൻ അനന്ത പത്മനാഭനും ശാരിയ്ക്കും കാർത്തികയ്ക്കുമൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. 1985 ന് ശേഷം ഇന്ന് അവർ ആദ്യമായി കണ്ടു. നിമ്മിയും സാലിയും, "ദേശാടനക്കിളി കരയാറില്ല" തിരക്കഥയുടെ കവർ റിലീസിന്- എന്നാണ് പത്മനാഭൻ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com