കൊച്ചി: മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന ഫൂട്ടേജ് എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്ത്. വിശാഖ് നായരും ഗായത്രി അശോകും ആണ് ടീസറില്‍ ഉള്ളത്. ഇരുവരും ഒന്നിച്ചുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ഏറെ ശ്രദ്ധനേടിയിരുന്നു.
ഫൗണ്ട് ഫൂട്ടേജ് ഫോര്‍മാറ്റില്‍ തീര്‍ത്തുമൊരു പരീക്ഷണ ചിത്രമായിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രം ഓഗസ്റ്റ് 23ന് തിയേറ്ററുകളില്‍ എത്തും.ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് ആണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓഗസ്റ്റ് രണ്ടിന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വച്ചിരുന്നു.
അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ വിശാഖ് നായര്‍, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ