കൽക്കിയിലെ പ്രഭാസിന്റെ പ്രകടനം ജോക്കറിനെ പോലെയാണെന്ന് ബോളിവുഡ് നടൻ അർഷാദ് വാർസി. കൽക്കി സിനിമ തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അർഷാദ് പറഞ്ഞു. അടുത്തിടെ റിലീസ് ചെയ്തതിൽ ഇഷ്ടപ്പെടാത്ത ഒരു ചിത്രം ഏതാണെന്ന ചോദ്യത്തിനാണ് കൽക്കിയുടെ പേര് അർഷാദ് വാർസി പറഞ്ഞത്. വൻ വിവാദമായിരിക്കുകയാണ് നടന്റെ പ്രതികരണം.
കൽക്കി എഡി 2898 ഞാൻ കണ്ടു, ആ സിനിമ എനിക്ക് ഒട്ടും ഇഷ്ടമായില്ല. സിനിമ കണ്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോണി. എന്നാൽ, അമിത് ജി അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവച്ചത്. എനിക്ക് ആ മനുഷ്യനെ മനസ്സിലാക്കാൻ കഴിയുന്നില്ല. അദേഹത്തിന്റെ കഴിവിന്റെ ഒരംശം എനിക്ക് ലഭിച്ചാൽ എന്റെ ജീവിതം തന്നെ മാറിമറിയും. അമാനുഷികനാണ് അദ്ദേഹം. പ്രഭാസ്, എനിക്ക് ശരിക്കും സങ്കടമുണ്ട്, പക്ഷേ, എന്തുകൊണ്ടാണ് അദ്ദേഹം ഒരു ജോക്കറിനെപ്പോലെ അഭിനയിച്ചത്? മാഡ് മാക്സ് കാണണമെന്നായിരുന്നു എനിക്ക. മെൽ ഗിബ്സണെ പോലെയൊരു പ്രകടനമാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നിട്ട് അദ്ദേഹം എന്താണ് ചെയ്തത്? എന്തിനാണ് നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുന്നത്? എനിക്ക് മനസിലാവുന്നില്ല- അർഷാദ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിന്നാലെ അർഷാദിനെതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്. തെലുങ്ക് നടന്‍ സുധീര്‍ ബാബു ഉള്‍പ്പടെ നിരവധി പേരാണ് അര്‍ഷാദ് വാര്‍സിക്കെതിരെ രംഗത്തെത്തിയത്. വിമര്‍ശിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ആക്ഷേപിക്കുന്നത് ശരിയല്ല എന്നാണ് അദ്ദേഹം കുറിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ