മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരാണ് മഞ്ജു വാര്യർ, മീര ജാസ്മിൻ, ഭാവന എന്നിവർ. മൂവരും നിരവധി സിനിമകളുടെ തിരക്കുകളിലാണിപ്പോൾ. ഇപ്പോഴിതാ മൂന്ന് നടിമാരുടെയും സിനിമകൾ വെള്ളിയാഴ്ച റിലീസിനെത്തുകയാണ്. മഞ്ജു വാര്യരുടെ ഫൂട്ടേജ്, ഭാവനയുടെ ഹണ്ട്, മീര ജാസ്മിന്റെ പാലും പഴവും എന്നിവയാണ് നാളെ റിലീസിനെത്തുന്നത്. എന്നാൽ ഏത് നടിയുടെ ചിത്രമാകും ബോക്സോഫീസിൽ കൂടുതൽ കളക്ഷൻ നേടുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേക്ഷകർ.
ഫൂട്ടേജ്
എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. വിശാഖ് നായരും ഗായത്രി അശോകുമാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഓഗസ്റ്റ് രണ്ടിന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് 23-ാം തീയതിയിലേക്ക് മാറ്റിയത്. അഞ്ചാം പാതിര, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്‍റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററാണ് സൈജു ശ്രീധരൻ.
ഹണ്ട്
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലറാണ് ഹണ്ട്. അതിഥി രവി, രൺജി പണിക്കർ, നന്ദു വിജയകുമാർ, കോട്ടയം നസീർ, ജി സുരേഷ് കുമാർ, ചന്തുനാഥ് തുടങ്ങി വൻതാര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിന്താമണി കൊലക്കേസിന് ശേഷം ഷാജി കൈലാസും ഭാവനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പാലും പഴവും
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 33 വയസുകാരിയായ സുമി എന്ന കഥാപാത്രമായാണ് മീര ജാസ്മിൻ എത്തുന്നത്. അശ്വിൻ, ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ