സൂപ്പര്‍ഹീറോകളെ ഇഷ്ടമില്ലാത്തവര്‍ ആരാണ്. സ്‌പൈഡര്‍ മാനും, സൂപ്പര്‍മാനും, ബാറ്റ് മാനുമൊക്കെയായി സൂപ്പര്‍ഹീറോകള്‍ നിരവധിയാണ്. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ഹീറോകള്‍ക്ക് വലിയ ക്ഷാമമാണ്. വിരലില്‍ എണ്ണാവുന്ന ഇത്തരം കഥാപാത്രങ്ങള്‍ മാത്രമാണ് ഇവിടെ പിറവിയെടുത്തിട്ടുള്ളത്. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളെ പരിചയപ്പെടാം.
സൂപ്പര്‍ഹീറോ എന്ന് കേള്‍ക്കുമ്പോള്‍ ഇന്ത്യയിലെ ഭൂരിഭാഗം പേരുടേയും മനസിലേക്ക് വരുന്ന രൂപം ശക്തിമാന്റേതാണ്. ശക്തി ശക്തി ശക്തിമാന്‍ എന്ന പശ്ചാത്തല സംഗീതത്തിനൊപ്പം കറങ്ങി പറന്നു വരുന്ന സൂപ്പര്‍ഹീറോ. വര്‍ഷങ്ങളോളം നീണ്ട ധ്യാനത്തിലൂടെയാണ് അദ്ദേഹം ശക്തി സമ്പാദിച്ചത്. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളില്‍ നിന്ന് ശക്തി നേടിയ അദ്ദേഹം ദുഷ്ടശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കും. ദൂരദര്‍ശനിലൂടെ ടെലിവിഷന്‍ സീരീസായാണ് ശക്തിമാന്‍ പ്രേക്ഷകരിലേക്ക് എത്തിയത്.
മലയാളത്തില്‍ നിന്ന് പിറന്ന ആദ്യത്തെ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. മിന്നല്‍ അടിച്ചതില്‍ നിന്നാണ് ടൊവിനോയ്ക്ക് സൂപ്പര്‍ പവര്‍ ലഭിക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ സ്റ്റൈലിഷ് സൂപ്പര്‍ഹീറോ. കോയി മില്‍ ഗയ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ക്രിഷ് എത്തിയത്. കോയി മില്‍ ഗയയിലെ രോഹിത് മെഹ്‌റയ്ക്ക് അന്യഗ്രഹജീവിയില്‍ നിന്ന് ലഭിക്കുന്ന സൂപ്പര്‍ പവര്‍ മകന്‍ കൃഷ്ണ മെഹ്‌റയിലേക്ക് എത്തുകയാണ്. ശക്തിയിലും ബുദ്ധിയിലുമെല്ലാം ഒന്നാമനായ ക്രിഷിന്റെ കുട്ടിക്കാലത്തില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. തുടര്‍ന്ന് ക്രിഷ് സിംഗപ്പൂരിലേക്ക് പോവുന്നതാണ് സിനിമയില്‍ പറയുന്നത്.
ഷാരുഖ് ഖാന്‍ നായകനായി എത്തിയ റാ വണ്‍ എന്ന ചിത്രത്തിലാണ് ജി വണ്‍ എന്ന സൂപ്പര്‍ഹീറോ പിറവിയെടുക്കുന്നത്. വിഡിയോ ഗെയ്മില്‍ നിന്ന് രക്ഷപ്പെടുന്ന റാ വണ്‍ എന്ന ദുഷ്ട ശക്തിയെ കീഴ്‌പ്പെടുത്താനാണ് ജി വണ്‍ പിറവിയെടുക്കുന്നത്. അനുഭവ് സിന്‍ഹയാണ് ഈ സൂപ്പര്‍ഹീറോ ചിത്രം
ശിവകാര്‍ത്തികേയന്റെ സൂപ്പര്‍ഹീറോ അവതാരം. പിഎസ് മിത്രന്‍ സംവിധാനം ചെയ്ത ഹീറോ എന്ന ചിത്രത്തിലാണ് മാസ്‌ക് എന്ന സൂപ്പര്‍ഹീറോയെ അവതരിപ്പിച്ചത്. ശക്തിമാനെപ്പോലെ സൂപ്പര്‍ഹീറോ ആവണമെന്ന് ആഗ്രഹിക്കുന്ന ശക്തിവേല്‍ എന്ന ശക്തിയുടെ കഥയാണ് ചിത്രം പറയുന്ന്. മാസ്‌കില്‍ നിന്ന് ശക്തിവേലിന് പവര്‍ ലഭിക്കുകയും ദുഷ്ടന്മാര്‍ക്ക് എതിരെ പോരാടുകയുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ