കോഴിക്കോട്: ഹേമകമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതും നിര്‍ഭാഗ്യകരവുമാണെന്ന് തിരക്കഥാകൃത്തും ഡബ്ലുസിസി അംഗവുമായ ദീദി ദാമോദരന്‍. കുറ്റകൃത്യത്തില്‍ അന്വേഷണം നടത്തേണ്ടത് സര്‍ക്കാരാണ്. കൊടുത്ത പരാതികള്‍ നമ്മുടെ മുന്നില്‍ ഉണ്ട്. ഈ പറഞ്ഞ ആളുകളെ മുഴുവന്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്താന്‍ കഴിയും എന്ന ചിന്തയൊന്നും ഇല്ല. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ നാലര വര്‍ഷം എടുത്തത് സര്‍ക്കാരില്‍ പ്രതീക്ഷ മങ്ങുന്നത് തന്നെയാണ്. പക്ഷേ, മറ്റൊരു ഓപ്ഷന്‍ ഇല്ലല്ലോ. സര്‍ക്കാര്‍ വഴി തന്നെയല്ലേ ഇതൊക്കെ നടക്കൂയെന്നും അവര്‍ പ്രതികരിച്ചു.
എഎംഎംഎ എന്ന സംഘടന എന്താണ് പറയുന്നതെന്ന് അറിയാന്‍ വ്യക്തിപരമായി ആകാംക്ഷയില്ല. അവര്‍ കലാകാരന്‍മാരാണല്ലോ. അതൊന്നന്വേഷിക്കണമെന്നു പോലും പറയാത്ത ആളുകളാണ് അവര്‍. അവര്‍ക്ക് സോഷ്യല്‍ കമ്മിറ്റ്‌മെന്റ് എത്രത്തോളം ഉണ്ടെന്ന് ചിന്തിക്കാന്‍ കഴിയുമല്ലോ. കഴിഞ്ഞ അഞ്ച് ദിവസം മിണ്ടാതിരുന്ന അവര്‍ ഇനി എന്ത് പറയും എന്ന ആകാംക്ഷയൊന്നും എനിക്ക് വ്യക്തിപരമായി ഇല്ല. കോണ്‍ക്ലേവ് പരിഹാരം ആകുമെന്ന് തോന്നുന്നില്ല. അതിനെക്കുറിച്ച് അറിയില്ല. ക്ഷണിച്ചിട്ടില്ല. നാട്ടില്‍ കുറ്റകൃത്യങ്ങള്‍ക്ക് നിയമങ്ങള്‍ ഉണ്ട്. അത് സിനിമയിലും കൊണ്ടുവന്നാല്‍ മതി. ഇനി പുതിയതായി നിയമം നിര്‍മിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഡബ്ല്യുസിസി ഇത്രയൊക്കെ ചെയ്തുവെന്ന് പറയുന്നു. പ്രമുഖരായ അവരോട് നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്തുകൊണ്ട് പ്രതികരണം ആരായുന്നില്ല. പ്രമുഖരായ ആളുകള്‍ ഉദ്ഘാടനങ്ങള്‍ക്ക് വരാറുണ്ടല്ലോ. ഹേമ കമ്മിറ്റിയില്‍ മൊഴി കൊടുത്തത് ഡബ്ല്യുസിസി മാത്രമല്ല. റിപ്പോര്‍ട്ടില്‍ ഭാഗം വെട്ടിമാറ്റിയതില്‍ സര്‍ക്കാര്‍ ആണ് ഉത്തരവാദി. ഈ തവണ എത്ര സ്ത്രീകള്‍ പാര്‍ലമെന്റിലേയ്ക്ക് പോയിട്ടുണ്ട്. നമുക്ക് അതില്‍ നാണക്കേടു പോലുമില്ല. സിനിമയില്‍ മാത്രം പിന്നെ അതെങ്ങനെ വരും. ഒരാള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുക എന്നത് മാത്രമാണ് ഞങ്ങള്‍ക്ക് ചെയ്യാനുള്ളത്- ദീദി പറഞ്ഞു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ