അനിമൽ സിനിമയ്ക്ക് നേരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി ബോളിവുഡ് താരം രാജ്കുമാർ റാവു. സിനിമയ്ക്ക് അനിമല്‍ എന്നല്ലേ പേരിട്ടത് ആദര്‍ശ പുരുഷന്‍ എന്നല്ലോ എന്നാണ് താരം പറഞ്ഞത്. ചില രംഗങ്ങളില്‍ പ്രശ്‌നമുള്ളതായി തോന്നിയെന്നും എന്നാല്‍ സിനിമ തനിക്ക് ഇഷ്ടപ്പെട്ടെന്നും രാജ്കുമാര്‍ റാവു കൂട്ടിച്ചേര്‍ത്തു.
അനിമല്‍ എനിക്ക് ഇഷ്ടപ്പെട്ടു. ഞാന്‍ വളരെ അധികം ആസ്വദിച്ചു. എനിക്ക് ചിത്രത്തിലെ ചില രംഗങ്ങള്‍ ബുദ്ധിമുട്ടുണ്ടായി. പക്ഷേ ഞാന്‍ സിനിമ വളരെ അധികം ആസ്വദിച്ചു. സിനിമയിലെ രണ്‍ബീറിനെ എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ പ്രകടനം ഗംഭീരമായിരുന്നു. - രാജ്കുമാര്‍ റാവു പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് വെങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമല്‍. ചിത്രം സ്ത്രീ വിരുദ്ധമാണെന്നും വയലന്‍സിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. നിരവധി പ്രമുഖരാണ് ചിത്രത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ