കൊച്ചി: സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാഷ്ട്രീയമായി യാതൊരു വിവരവുമില്ലെന്ന് അദ്ദേഹം തെളിയിക്കുകയാണെന്ന് സംവിധായകന്‍ ആഷിഖ് അബു. അദ്ദേഹത്തിന് പാര്‍ട്ടി ക്ലാസ് കൊടുക്കണം. മന്ത്രിയെ തിരുത്താന്‍ പാര്‍ട്ടി തയ്യാറാവണം. സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും വേണം ഈ വിഷയം സംസാരിക്കാന്‍. പരാതിയെപ്പറ്റി അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തില്‍ മാത്രം ഒതുങ്ങുകയാണ് സജി ചെറിയാന്‍. ഇപ്പോഴുണ്ടായത് ആരോപണമല്ല വെളിപ്പെടുത്തലാണെന്നും ആഷിഖ് അബു പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് മന്ത്രി വലിയൊരു മൂവ്‌മെന്റിന് എതിരെ നില്‍ക്കുകയാണ്. ആരെങ്കിലും അദ്ദേഹത്തെ ഉപദേശിക്കണം. സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ഇതുവരെയുണ്ടായ പ്രസ്താവനകളൊന്നും ഇടതുപക്ഷത്തിന്റെ നയങ്ങളോട് ചേര്‍ന്നു നില്‍ക്കാത്തതാണ്. പരാതി ഉന്നയിച്ച സ്ത്രീയും ഇടതു സഹയാത്രികയാണ്. പരാതിയെപ്പറ്റി അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തില്‍ ഒതുങ്ങുകയാണ് മന്ത്രി. മന്ത്രിയുടെ നിലപാടിനോട് ശക്തമായ പ്രതിഷേധമാണുള്ളത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടല്ല സജി ചെറിയാന്‍ പറയുന്നത്. രാഷ്ട്രീയമായി യാതൊരു വിവരവുമില്ലെന്ന് തെളിയിക്കുന്നതാണ് മന്ത്രിയുടെ വാക്കുകള്‍. ഉടന്‍ തിരുത്തുമെന്നാണ് വിശ്വസിക്കുന്നത്. സിദ്ധിഖ് നല്ല അഭിനേതാവാണെന്ന് ഇന്നലെയും അദ്ദേഹം തെളിയിക്കുകയായിരുന്നു. ജഗദീഷിന്റെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും ആഷിഖ് അബു പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ