ചിത്രീകരണത്തിനിടെ നടൻ രവി തേജയ്ക്ക് പരിക്ക്. വലതു കൈയിലെ പേശിയിൽ പൊട്ടലുണ്ടായതിനെ തുടർന്ന് താരത്തെ വെള്ളിയാഴ്ച ശസ്ത്രിക്രിയ്ക്ക് വിധേയനാക്കി. ആറാഴ്ചത്തെ വിശ്രമമാണ് താരത്തിന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഷൂട്ടിങ്ങിനിടെ താരത്തിന് കൈയ്ക്ക് പരിക്കേറ്റത്. എന്നാൽ പരിക്ക് വകവയ്ക്കാതെ താരം വീണ്ടും ഷൂട്ടിങ് തുടരുകയായിരുന്നു.
ഇതോടെ പരിക്ക് ഗുരുതരമാവുകയും ശസ്ത്രക്രിയ ചെയ്യുകയുമായിരുന്നു. ആർടി 75 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു അപകടമുണ്ടായത്. രവി തേജയുടെ പരിക്ക് പൂർണമായും ഭേദമാകുന്നതുവരെ ചിത്രത്തിൻ്റെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മിസ്റ്റർ ബച്ചനാണ് രവി തേജയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തിയ ചിത്രം പരാജയമായി മാറി. ഭാനു ഭോഗവരപുവു ആണ് ആർടി 75 സംവിധാനം ചെയ്യുന്നത്. ശ്രീലീലയാണ് ചിത്രത്തിലെ നായിക. അടുത്ത വർഷം സംക്രാന്തി റിലീസായി ചിത്രമെത്തുമെന്നാണ് പ്രതീക്ഷ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ