'സെക്‌സ് ചെയ്യാന്‍ താത്പര്യമുണ്ടോ?; നിങ്ങള്‍ക്ക് ഏത് പൊസിഷനാണ് ഇഷ്ടം'; റിയാസ് ഖാനെതിരെ നടി

സിദ്ധിഖിനെയും റിയാസിനെയും കൂടാതെ നിരവധി താരങ്ങള്‍ അശ്ലീലമായി പെരുമാറിയിട്ടുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.
 റിയാസ് ഖാന്‍ - രേവതി സമ്പത്ത്‌
റിയാസ് ഖാന്‍ - രേവതി സമ്പത്ത്‌ടെലിവിഷന്‍ ചിത്രം
Published on
Updated on

കൊച്ചി: നടന്‍ റിയാസ് ഖാന് എതിരെ ആരോപണവുമായി നടി രേവതി സമ്പത്ത്. സിദ്ധിഖിനെയും റിയാസിനെയും കൂടാതെ നിരവധി താരങ്ങള്‍ അശ്ലീലമായി പെരുമാറിയിട്ടുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.

റിയാസ് ഖാന്‍ ഫോണ്‍ വിളിച്ച് വൃത്തികേട് പറയുകയാണ് ചെയ്തത്. തന്നോട് ചോദിക്കാതെയാണ് ഒരു ക്യാമറമാന്‍ അയാള്‍ക്ക് നമ്പര്‍ കൊടുത്തത്. വിളിച്ചപ്പോള്‍ ചോദിച്ചത്‌സെക്‌സ് ചെയ്യാന്‍ ഇഷ്ടമാണോയെന്നാണ്. പിന്നെ നിങ്ങള്‍ക്ക് ഏത് പൊസിസിഷനാണ് ഇഷ്ടമെന്ന് ചോദിക്കുകയും വൃത്തികേട് തുടര്‍ച്ചയായി പറയുകയുമായിരുന്നു. പിന്നെ പറഞ്ഞു നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ കുഴപ്പമില്ല. താന്‍ ഒന്‍പത് ദിവസം കൊച്ചിയില്‍ ഉണ്ട്. നിങ്ങളുടെ ഫ്രന്റ്‌സ് ആരെങ്കിലും ഉണ്ടെങ്കില്‍ ഒപ്പിച്ചുതന്നാല്‍ മതിയെന്ന പറഞ്ഞതായും രേവതി മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരവധി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ വിളിച്ച് ചില ആളുകള്‍ക്ക് വഴങ്ങാന്‍ പറഞ്ഞതായും നടി പറഞ്ഞു. നിരവധി തവണ പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതല്ലാതെ അതുകൊണ്ട് ഒരു ഗുണവുമില്ല. ഇവിടുത്തെ പൊലീസുകാര്‍ ഇത്തരം കാര്യങ്ങളില്‍ സീറോയാണെന്നും നടി പറഞ്ഞു.

 റിയാസ് ഖാന്‍ - രേവതി സമ്പത്ത്‌
ഗത്യന്തരമില്ലാതായി; രഞ്ജിത്ത് രാജിവച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com