ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടിമാരാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നത്. നടിമാരുടെ ആരോപണത്തിന് പിന്നാലെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തും രാജിവച്ചിരുന്നു.
ഇപ്പോഴിതാ നടി രചന നാരായണൻകുട്ടി പങ്കുവച്ചിരിക്കുന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ വരികൾ പങ്കുവെച്ച് അഷ്ടമിരോഹിണി ആശംസ പോസ്റ്റാണ് രചന പങ്കുവച്ചിരിക്കുന്നത്. എന്നാൽ പോസ്റ്റിലെ വാചകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാകുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
"രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ...മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ... ജ്ഞാനപ്പാന, അഷ്ടമിരോഹിണി ദിനാശംസകൾ"- എന്നാണ് രചന കുറിച്ചിരിക്കുന്നത്. രചന പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. സന്ദർഭത്തിനും സാഹചര്യത്തിനും ചേർന്നൊരു ക്യാപ്ഷൻ, ആരെയോ കുത്തി നോവിക്കുന്നുണ്ടോ എന്നൊരു സംശയം എന്നൊക്കെയാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ