'ടോയ്ലറ്റിൽ പോയി വരുന്ന വഴി സൂപ്പർതാരം കയറിപ്പിടിച്ചു': വെളിപ്പെടുത്തലുമായി നടി സോണിയ മൽഹാർ

2013ൽ തൊടുപുഴയിലെ സിനിമാസെറ്റിൽ വച്ചാണ് സംഭവം
Soniya Malhaar
സോണിയ മൽഹാർ
Published on
Updated on

കൊച്ചി: സിനിമാസെറ്റിൽ ദുരനുഭവമുണ്ടായെന്ന് തുറന്നു പറഞ്ഞ് നടി സോണിയ മൽഹാർ. 2013ൽ തൊടുപുഴയിലെ സിനിമാസെറ്റിൽ വച്ചാണ് സംഭവം. മലയാളത്തിലെ ഒരു സൂപ്പർതാരത്തിൽ നിന്നാണ് മോശം അനുഭവമുണ്ടായത്. മേക്കപ്പ് ചെയ്ത ശേഷം ടോയ്ലറ്റിൽ പോയി തിരികെവരുന്ന വഴി സൂപ്പർസ്റ്റാർ കയറിപിടിച്ചുവെന്നാണ് സോണിയ വെളിപ്പെടുത്തി.

Soniya Malhaar
'സിദ്ദിഖ് നമ്പര്‍ വണ്‍ ക്രിമിനല്‍; സിനിമയെക്കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചു': ആരോപണവുമായി യുവനടി

2013 -ൽ തൊടുപുഴ ഷൂട്ടിന് പോയതാണ്. വലിയൊരു നടന്റെ സിനിമയായിരുന്നു. എന്റെ ഭർത്താവാണ് ട്രെയിൻ കയറ്റിവിട്ടത്. ഓഫീസ് സ്റ്റാഫിന്റെ വേഷമായിരുന്നു. മേക്കപ്പ് ചെയ്ത ശേഷം ടോയിലറ്റിൽ പോയി തിരികെവരുന്ന വഴി ഈ സൂപ്പർസ്റ്റാർ കയറിപിടിച്ചു. ആദ്യമായാണ് അയാളെകാണുന്നത്. വളരെയേറെ ആരാധിച്ച ആളായിരുന്നു. ഞാനാദ്യം പേടിച്ചുപോയി. ഞാൻ തള്ളിമാറ്റിയ ശേഷം, എന്തിനാണിങ്ങനെ ചെയ്തത് എന്ന് ചോദിച്ചു. നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാളെന്നോട് പറഞ്ഞത്. ഞാൻ നോക്കിക്കോളാം, സിനിമയിലൊരുപാട് അവസരം തരാം എന്നൊക്കെ പറഞ്ഞു. - സോണിയ മൽഹാർ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു നിമിഷത്തിൽ അങ്ങനെ തോന്നിയതാണ് എന്ന് പറഞ്ഞ് ഇയാൾ തന്നോട് ക്ഷമാപണം നടത്തിയെന്നാണ് സോണിയ പറയുന്നു. ഞാൻ ആളുടെ പേര് പറയുന്നില്ല. അയാളിപ്പോൾ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുമായി സുഖമായി ജീവിക്കുകയാണ്. ഇതറിഞ്ഞ് അവർക്ക് പ്രശ്നമൊന്നും ഉണ്ടാവരുത്. എന്റെ കുടുംബത്തിനും ഞാനേയുള്ളൂ. ഇതിനുപിറകേ എനിക്ക് നടക്കാൻ സമയമില്ലെങ്കിലും പുറത്തുപറയാതിരിക്കാൻ പറ്റില്ലെന്നുതോന്നി. ഒരാളെ പെർമിഷൻ ഇല്ലാതെ കേറിപ്പിടിക്കാനുള്ള അനുമതിയാണോ താരങ്ങൾക്കുളളത്. താല്പര്യത്തിന്റെയും ആഗ്രഹത്തിൻറെയും പുറത്താണ് അഭിനയിക്കാൻ പോകുന്നത്. ഇപ്പോഴും സെറ്റിലേക്ക് പോകാൻ ഭയമാണ്. ഒപ്പം ആരെങ്കിലും ഇല്ലാതെ താൻ പോകാറില്ലെന്നും സോണിയ കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com