മലയാളം തമിഴ് സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 10 ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സൂര്യ നായകനായെത്തുന്ന ചിത്രത്തിന്റെ റിലീസ് നീട്ടിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
രജിനികാന്ത് നായകനാകുന്ന വേട്ടയ്യൻ എന്ന സിനിമയും ഒക്ടോബര് 10 നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ചിത്രവുമായി ക്ലാഷ് വേണ്ട എന്നുള്ള അണിയറപ്രവർത്തകരുടെ തീരുമാനം മൂലമാണ് കങ്കുവയുടെ റിലീസ് നീട്ടിയത് എന്നാണ് റിപ്പോർട്ട്. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഈ വർഷം നവംബറിൽ ദീപാവലി റിലീസായെത്തുമെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തു വന്നിട്ടില്ല. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ഈ ചിത്രം ഒരുക്കുന്നത്.ബോബി ഡിയോൾ ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ