കൊച്ചി: നടന്‍ ബാബുരാജിനെതിരെയും സംവിധായകന്‍ വിഎ ശ്രീകുമാറിനെതിരെയും ലൈംഗികാരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് രംഗത്ത്. ബാബുരാജ് തന്നെ ആലുവയിലെ വീട്ടില്‍ വച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത് ശ്രീകുമാര്‍ കൊച്ചിയിലെ ഹോട്ടലില്‍ വച്ചായിരുന്നെന്നും നടി ആരോപിച്ചു. തന്നെ കൂടാതെ വേറെയും പെണ്‍കുട്ടികള്‍ ബാബുരാജിന്റെ കെണിയില്‍ പെട്ടിട്ടുണ്ടെന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വെളിപ്പെടുത്തല്‍.
'ബാബുരാജിനെ എനിക്ക് അറിയാമായിരുന്നു. അദ്ദേഹത്തെ സഹോദരതുല്യനായാണ് കണ്ടത്. സിനിമയെന്ന വലിയ സ്വപ്‌നം മനസിലിട്ട് നടക്കുന്ന സമയത്താണ് അദ്ദേഹം സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേക്ക് വിളിച്ചത്.അവിടെ സിനിമ സംവിധായകനും മറ്റും ഉണ്ടെന്ന് അറിയിച്ചു. അവിടെ ചെന്നപ്പോള്‍ അയാളല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. അവര്‍ ഉടനെ വരുമെന്ന് അറിയിച്ച് വീടിന്റെ താഴത്തെ മുറി തന്നു. കുറച്ചുകഴിഞ്ഞ് ഫുഡ് കഴിക്കാനായി വിളിച്ചപ്പോള്‍ വാതില്‍ തുറന്നതോടെ അകത്ത് കയറുകയും അശ്ലീലമായി സംസാരിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു' -ജൂനിയര്‍ ആര്‍ടിസ്റ്റ് പറഞ്ഞു.
പിറ്റേദിവസം രാവിലെയാണ് അവിടെ നിന്ന് മടങ്ങാനായത്. അദ്ദേഹം പിന്നീട് പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഞാന്‍ മൈന്‍ഡ് ചെയ്തില്ല. അഡ്ജസ്റ്റ് ചെയ്താല്‍ നല്ല റോള്‍ തരാമെന്ന് പറഞ്ഞ് മറ്റ് പലരും വിളിച്ചിരുന്നു. അതിന് തയ്യാറല്ലെന്ന് പറഞ്ഞാല്‍ പിന്നെ ആരും ഫോണ്‍വിളിക്കില്ലെന്നും അവര്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ബാബുരാജ് ചെയ്തത് പോലെ തന്നെയാണ് ശ്രീകുമാര്‍ മേനോനും എന്നോട് ചെയ്തത്. പരസ്യചിത്രത്തില്‍ വേഷം നല്‍കാമെന്ന് പറഞ്ഞ് എറണാകുളത്തെ ഹോട്ടലിലേക്ക് എന്നെ വിളിച്ചു വരുത്തുകയായിരുന്നു. റൂമിലെത്തി ചര്‍ച്ച കഴിഞ്ഞതിന് പിന്നാലെ മടങ്ങുന്നതിനിടെ കിടക്കയിലേക്ക് പിടിച്ച് വലിച്ചിട്ട് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു'. ഈ രണ്ട് സംഭവങ്ങളും മാനസികമായി തളര്‍ത്തിയെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
വിവാഹം കഴിഞ്ഞതിന് പിന്നാലെ ഇപ്പോള്‍ നാട്ടില്‍ ഇല്ലാത്തതുകൊണ്ടാണ് പരാതി നല്‍കാതിരുന്നത്. അന്വേഷണസംഘം സമീപിച്ചാല്‍ രഹസ്യമൊഴി നല്‍കുമെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മാധ്യമങ്ങളോട് പറഞ്ഞു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ