'സാബുമോന്‍ സഹോദരന്‍', പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് മഞ്ജു പിള്ള

ടെലിവിഷന്‍ ഷോയ്ക്കിടെ പറഞ്ഞ തമാശക്കഥയാണ് വ്യാജ ഭാഷ്യം പറഞ്ഞ് പ്രചരിക്കുകയാണെന്നാണ് മഞ്ജു പിള്ള പറയുന്നത്.
MANJU PILLAI AND SABUMON
മഞ്ജു പിള്ളയും സാബുമോനുംഇന്‍സ്റ്റഗ്രാം
Published on
Updated on

തിരുവനന്തപുരം: തന്റെയും നടന്‍ സാബുമോന്റെയും പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് നടി മഞ്ജു പിള്ള. ടെലിവിഷന്‍ ഷോയ്ക്കിടെ പറഞ്ഞ തമാശക്കഥയാണ് വ്യാജ ഭാഷ്യം പറഞ്ഞ് പ്രചരിക്കുകയാണെന്നാണ് മഞ്ജു പിള്ള പറയുന്നത്. സാബുമോന്‍ കതകില്‍ തട്ടിയെന്നാണ് സൈബര്‍ ഇടത്തിലെ പ്രചാരണം. സാബുമോന്‍ തനിക്ക് സഹോരനെപ്പോലെയാണെന്നും മഞ്ജുപിള്ള പറഞ്ഞു.

MANJU PILLAI AND SABUMON
'കാലമെത്ര പിന്നിട്ടാലും ഒളിമങ്ങാതെ കാഴ്ചകൾ നൽകുന്ന ദിനം'; ആശംസയുമായി അനുശ്രീ

ഞങ്ങള്‍ ഒരു കുടുംബമാണ്. മനുഷ്യര്‍ക്ക് ഒരു രസം. സാബു തന്നെയാണ് പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട് അയച്ചു തന്നത്. നിങ്ങളെന്നെ ഹേമ കമ്മീഷനില്‍ കയറ്റും അല്ലേ എന്ന് ചോദിച്ച് ഞങ്ങള്‍ ചിരിച്ചു തള്ളുകയാണ് ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാത്രിയില്‍ സാബുമോന് വിശക്കും. ടെലിവിഷന്‍ ഷൂട്ടിന്റെ സമയത്ത് സാബുമോനും ഞാനും അടുത്തടുത്ത റൂമില്‍ താമസിച്ചപ്പോള്‍ രാത്രിയില്‍ വിളിച്ചുണര്‍ത്തി ഭക്ഷണം കഴിക്കാന്‍ പോവും. അവന്‍ നൈറ്റ് ലൈഫ് ആസ്വദിക്കുന്ന ആളാണ്. ഞാനാണെങ്കില്‍ രാത്രിയില്‍ ഉറങ്ങണമെന്ന വാശിയുള്ളയാളും. ഒരു തവണ ഞാന്‍ റൂം നമ്പര്‍ മാറ്റി പറഞ്ഞു കൊടുത്തു. അങ്ങനെ ഒരു മദാമ്മയുടെ റൂമില്‍ പോയി മുട്ടിവിളിച്ച കഥ തമാശയായി ഷോ നടക്കുന്നതിനിടയില്‍ പറഞ്ഞ കഥയാണ് ഇപ്പോള്‍ മറ്റൊരു രീതിയില്‍ പ്രചരിക്കുന്നത്. സാബു എന്റെ അടുത്ത സുഹൃത്തും സഹോദരനുമാണെന്ന് മഞ്ജു പിള്ള പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com