ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി നടി അനുശ്രീ. നാട്ടിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ സ്ഥിര സാന്നിധ്യം കൂടിയാണ് താരം. ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചാണ് താരം ജന്മാഷ്ടമി ആശംസകൾ നേർന്നിരിക്കുന്നത്. സെറ്റ് സാരിയുടുത്ത് കൃഷ്ണ വിഗ്രഹത്തിനൊപ്പമുള്ള ചിത്രങ്ങളാണ് അനുശ്രീ പങ്കുവച്ചിരിക്കുന്നത്.
"കാലമെത്ര പിന്നിട്ടാലും ഒളിമങ്ങാതെ കാഴ്ചകൾ നൽകുന്ന ദിനമാണിന്ന്..നാടെങ്ങും കണ്ണന്മാരും ഗോപികമാരും ഒക്കെ നിറഞ്ഞാടുന്ന ദിനം...നാടെങ്ങും വൃന്ദാവനം പോലെ കാണാൻ കഴിയുന്ന ഈ സുദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ..."- എന്നാണ് അനുശ്രീ കുറിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഭാരതാംബയായും രാധയായും വേഷമിട്ട് ശോഭയാത്രകളിലും അനുശ്രീ പങ്കെടുക്കാറുണ്ട്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ ആശംസകളുമായെത്തിയിരിക്കുന്നത്. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന കഥ ഇന്നുവരെ എന്ന ചിത്രമാണ് അനുശ്രീയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ബിജു മേനോൻ, നിഖില വിമൽ, അനു മോഹൻ, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ