വിരലിലെണ്ണാവുന്ന ദിവസങ്ങളേയുള്ളൂ ദളപതി വിജയ് ചിത്രം ഗോട്ട് പ്രേക്ഷകരിലേക്കെത്താൻ. ഇപ്പോഴിതാ ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിന്റെ കേരളത്തിലെ ആദ്യ ഷോയുടെ സമയം പുറത്തുവിട്ടിരിക്കുകയാണ് കേരളത്തിലെ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ്. പുലർച്ചെ 4 മണി മുതൽ കേരളത്തിൽ 'ഗോട്ടി'ന്റെ പ്രദർശനം ആരംഭിക്കും.
4 മണിക്ക് സ്ക്രീനിംഗ് അനുവദിച്ചതിന് നിർമാതാക്കളായ എജിഎസ് പ്രൊഡക്ഷന് നന്ദി പറഞ്ഞുകൊണ്ടുള്ള ക്യാപ്ഷനൊപ്പമാണ് ഗോകുലം മൂവിസ് റിലീസ് സമയവും പുറത്തുവിട്ടിരിക്കുന്നത്. തമിഴ്‌നാട്ടിൽ 9 മണി മുതലായിരിക്കും ചിത്രത്തിന്റെ ആദ്യ ഷോ.'ലിയോ'ക്ക് ശേഷം ഗോകുലം മൂവീസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്ന വിജയ് ചിത്രമാണിത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വിജയ്‌യുടെ ഡീഏജിങ് ലുക്കിനും ഗാനങ്ങൾക്കും ട്രെയ്‌ലറിനും സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. മീനാക്ഷി ചൗധരി, പ്രശാന്ത്, സ്നേഹ, ലൈല തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ