ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടി സ്വര ഭാസ്കർ. സിനിമ മേഖലയിൽ എല്ലായ്‌പ്പോഴും പുരുഷാധിപത്യമുണ്ടെന്നും ഒരു സ്ത്രീ ശബ്ദമുയർത്തിയാൽ അവളെ കുഴപ്പക്കാരിയായി മുദ്ര കുത്തുമെന്നും സ്വര ഭാസ്കർ പറഞ്ഞു. 233 പേജുകളുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ചതിന് ശേഷം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
'ഇന്ത്യയിലെ മറ്റ് സിനിമ മേഖലകളിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ടോ? നമുക്ക് ചുറ്റും ഉണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന ഇത്തരം അസുഖകരമായ സത്യങ്ങളെ അഭിമുഖീകരിക്കാത്തിടത്തോളം, നിലവിലുള്ള അധികാര ദുർവിനിയോഗത്തിൻ്റെ ആഘാതം ദുർബലരായവർ സഹിക്കേണ്ടി വരുമെന്നും' സ്വര കുറിച്ചു. ഒപ്പം ഡബ്ല്യുസിസിയെ അഭിനന്ദിക്കുകയും ചെയ്തു താരം.
'സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ ഡബ്ല്യുസിസിയുടെ നിരന്തരമായ വാദത്തിനും ഒരു വലിയ നന്ദി. ഹേമ കമ്മറ്റിയുടെ കണ്ടെത്തലുകൾ വായിക്കുക എന്നത് ഹൃദയഭേദകമാണ്. അത് പരിചിതമായതിനാൽ കൂടുതൽ ഹൃദയഭേദകമാണ്. കൂടുതൽ വിശദാംശങ്ങളിലേക്ക് കടന്നില്ലെങ്കിൽ കൂടിയും മൊത്തത്തിലുള്ള ചിത്രം എല്ലാവർക്കും പരിചിതമാണ്. സിനിമ എല്ലായ്പ്പോഴും പുരുഷ കേന്ദ്രീകൃതമാണ്, പുരുഷാധിപത്യമാണ് അവിടെ നിലനിൽക്കുന്നത്. നിശബ്ദതമായിരിക്കുക എന്നത് അതിനോട് യോജിക്കുക എന്ന് കൂടിയാണ്.
മൗനമായിരിക്കുന്നതാണ് വിലമതിക്കപ്പെടുന്നത്. സിനിമ മേഖലയിൽ പുരുഷാധിപത്യം മാത്രമല്ല ഫ്യൂഡൽ സ്വഭാവവുമുണ്ട്. അഭിനേതാക്കളും സംവിധായകരും നിർമ്മാതാക്കളുമൊക്കെ ഹിറ്റാകുമ്പോൾ അവർ ദിവ്യ പദവിയിലേക്ക് ഉയർത്തപ്പെടുന്നു, പിന്നെ അവരെന്ത് ചെയ്താലും അതെല്ലാം ആളുകൾ ഏറ്റെടുക്കും.
അവർ അനിഷ്ടകരമായ എന്തെങ്കിലും ചെയ്യുമ്പോഴാണ് പിന്നെ ഒരു തിരിഞ്ഞുനോട്ടമുണ്ടാവുക. ഇതിനെതിരെ ആരെങ്കിലും ശബ്ദമുയർത്തിയാൽ അവർ പ്രശ്നക്കാരാണെന്ന് മുദ്ര കുത്തും. ലോകമെമ്പാടുമുള്ള സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ നിശബ്ദത കൊണ്ട് നോർമലൈസ് ചെയ്യപ്പെട്ടിരിക്കുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇത് ലോകത്ത് എല്ലായിടത്തും സംഭവിക്കുന്നുണ്ട്. ഇങ്ങനെയാണ് സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ നോർമലൈസ് ചെയ്യപ്പെടുന്നത്. ഇത്തരം പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം ഈ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുന്ന അധികാരത്തിലുള്ളവർക്കാണ്. അല്ലാതെ ജോലി ചെയ്യാൻ വരുന്നവരുടെയല്ല'- സ്വര കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ