ഉപ്പും മുളകും സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് മുടിയൻ എന്ന ഋഷി. അപ്പോൾ തന്റെ കാമുകിയെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഡോ. ഐശ്വര്യ ഉണ്ണിയാണ് ഋഷിയുടെ കാമുകി. ആറു വർഷത്തെ പ്രണയത്തിനു ശേഷം തന്റെ പ്രിയപ്പെട്ടവളെ ജീവിതത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് താരം. തന്റെ യൂട്യൂബിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സിനിമയെ വെല്ലുന്ന പ്രൊപ്പോസൽ ഋഷി നടത്തിയത്.
താന്‍ ബൂബൂ എന്ന് വിളിക്കുന്ന ഐശ്വര്യയോട് വിവാഹാഭ്യര്‍ഥന നടത്താന്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഋഷിയുടെ പ്രൊപ്പോസല്‍ വീഡിയോ ആരംഭിക്കുന്നത്. പിന്നീട് അമ്മയോട് അനുഗ്രഹം വാങ്ങി. തുടർന്ന് മനോഹരമായ ഡയമണ്ട് മോതിരം വാങ്ങാൻ താരം കടയിൽ പോയതും വിഡിയോയിലുണ്ട്. 'ട്രെഷര്‍ ഹണ്ട്' പോലെ അറേഞ്ച് ചെയ്തായിരുന്നു ഋഷിയുടെ പ്രൊപ്പോസല്‍.
സുഹൃത്തുക്കളുടേയും സഹോദരന്റേയും സഹായത്തോടെയായിരുന്നു താരത്തിന്റെ പ്രൊപ്പോസൽ. ഐശ്വര്യയ്ക്ക് ഒരുപാട് സർപ്രൈസുകളാണ് താരം ഒരുക്കിയിരുന്നു. ഓരോ സമ്മാനത്തിനൊപ്പവും ഓരോ ക്ലൂ നൽകിയിരിക്കും. ഫോട്ടയും പൂക്കളും മുയലുമെല്ലാം ഐശ്വര്യയ്ക്ക് സമ്മാനമായി നൽകി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൊച്ചിയിലെ ഇന്ദ്രിയ അഡ്വഞ്ചര്‍ പാര്‍ക്കാണ് പ്രൊപ്പോസലിനായി തെരഞ്ഞെടുത്തത്. പൂക്കളും മറ്റും കൊണ്ട് ഇവിടം അലങ്കരിച്ചിരുന്നു. "വില്‍ യൂ മാരി മീ" എന്ന ചോദ്യത്തോടെ മോതിരം സമ്മാനിക്കുകയായിരുന്നു. ഋഷി ഒരുക്കിയ സർപ്രൈസുകളിൽ താൻ സന്തോഷവതിയാണെന്ന് ഐശ്വര്യ പറഞ്ഞു. "പെട്ടെന്നായിപ്പോയോ" എന്ന ഋഷിയുടെ ചോദ്യത്തിന് "ആറ് വര്‍ഷമായി കാത്തിരിക്കുന്നു" എന്നായിരുന്നു ഐശ്വര്യയുടെ മറുപടി. വിഡിയോ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ