ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെട്ട് ആരാധകര്‍. താരത്തിന്റെ ഒരു വിഡിയോ പുറത്തുവന്നതോടെയാണ് ആരാധകര്‍ ആശങ്കയിലായത്. ഒരു പരിപാടിക്കിടെ വേദനയില്‍ പുളയുന്ന താരത്തെയാണ് വിഡിയോയില്‍ കാണുന്നത്. താരത്തിന് വാരിയെല്ലിന് പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഗണേഷ് ചതുര്‍ഥി ആഘോഷവുമായി ബന്ധപ്പെട്ടുള്ള ചടങ്ങിനാണ് താരം എത്തിയത്. പരിപാടിയില്‍ ഇരിക്കുമ്പോള്‍ തന്നെ താരം വേദനകൊണ്ട് പുളയുന്നതു കാണാം. താരത്തെ ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനിടെ സല്‍മാന് പരിക്കേറ്റതിനെക്കുറിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് പറയുന്നുണ്ട്.
ഇന്ന് അദ്ദേഹത്തിന് പരിക്കേറ്റു. സുഖമില്ലാതിരിക്കുമ്പോഴും അദ്ദേഹം എത്തി. പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇതിലൂടെ വ്യക്തമാക്കി. വളരെ നന്ദി.- എന്നാണ് അമൃത പറഞ്ഞ്. പിന്നാലെ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ താരം ബുദ്ധിമുട്ടാണ് കാണുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പുതിയ ചിത്രം സികന്ദറിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത് എന്നാണ് വിവരം. വിഡിയോ വൈറലായതോടെ നിരവധി പേരാണ് ആശങ്ക പങ്കുവച്ചത്. താരം വേഗം സുഖം പ്രാപിക്കട്ടെ എന്ന കമന്റുകളുമായി നിരവധി ആരാധകരാണ് എത്തുന്നത്. പരിക്കേറ്റിരിക്കുമ്പോള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിക്കുന്നവരുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ