ഗാനരചയിതാവ് പ്രകാശ് മാരാർ അന്തരിച്ചു

പുതിയ സിനിമയുടെ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു
prakash marar
പ്രകാശ് മാരാർ ഫെയ്സ്ബുക്ക്
Published on
Updated on

കോട്ടയം: സിനിമാ- നാടക ഗാനരചയിതാവ് പ്രകാശ് മാരാർ അന്തരിച്ചു. 54 വയസ്സായിരുന്നു. ചെങ്ങന്നൂരിൽ പുതിയ സിനിമയുടെ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കോഴിക്കോട് ബാലുശേരി സ്വദേശിയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചെമ്പട , ഒഡീസ ,സ്റ്റേഷൻ 5, വീണ്ടും കള്ളൻ, കനൽ, അയാൾ ഞാനല്ല, നെല്ലിക്ക, തുടങ്ങിയ സിനിമകളിൽ ഗാനരചയിതാവായിരുന്നു. നാടകങ്ങളിലും ആല്‍ബങ്ങളിലും നിരവധി പാട്ടുകളെഴുതിയിട്ടുണ്ട്‌. ചെങ്ങന്നൂരിൽ ബിജു സി കണ്ണന്റെ 'സൂത്രപ്പണി' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് പ്രകാശ് മാരാർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

prakash marar
'ഹണിട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രനു തോന്നിയ ബുദ്ധി മുകേഷിനും തോന്നട്ടെ, രാജിവെച്ച് മാറി നിൽക്കൂ': സാറ ജോസഫ്

സ്റ്റേഷൻ 5 എന്ന സിനിമയിൽ ദേശീയ അവാർഡ് ജേതാവ് നഞ്ചമ്മ പാടിയ കേലേ കേല കുംഭ എന്ന പാട്ടിൽ ഗോത്രഭാഷയ്ക്ക് അനുസൃതമായ മലയാളം വരികൾ എഴുതിയത് പ്രകാശ് മാരാരായിരുന്നു. വിനോദ് കോവൂരും നഞ്ചമ്മയും ചേർന്ന് പാടിയ ഈ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒട്ടേറെ നാടൻ പാട്ടുകളും രചിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com