സിദ്ധാന്ത് ചതുർവേദി നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ചിത്രം ‘യുദ്ര’യുടെ ട്രെയിലർ എത്തി. തെന്നിന്ത്യന് താരസുന്ദരി മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ് ചിത്രം.
യുദ്ര എന്ന ടൈറ്റിൽ കഥാപാത്രമായാണ് സിദ്ധാന്ത് എത്തുന്നത്. ‘കിൽ’ സിനിമയിലൂടെ ശ്രദ്ധേയനായ രാഘവ് ജുയൽ ആണ് വില്ലൻ. രവി ഉദ്യവാർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷനും വയലൻസും നിറഞ്ഞതാണ് എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗജ്‌രാജ് റാവു, റാം കപൂർ, രാജ് അർജുൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. എക്സെൽ എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രം സെപ്റ്റംബർ 20ന് തിയറ്ററുകളിലെത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ