Hurun India Rich list
ഷാരുഖ് ഖാന്‍, ഹൃത്വിക് റോഷന്‍ഫെയ്സ്ബുക്ക്

ഷാരുഖ് ഖാന്റെ ആസ്തി 7,300 കോടി: ഇന്ത്യന്‍ സിനിമയിലെ അഞ്ച് അതിസമ്പന്നര്‍

ആദ്യമായാണ് ഷാരുഖ് ലിസ്റ്റില്‍ ഇടംനേടുന്നത്

ന്ത്യയിലെ ഏറ്റവും സമ്പന്നനായ സിനിമാ താരമായി ഷാരുഖ് ഖാന്‍. ഇന്ത്യയിലെ അതിസമ്പന്നരുടെ ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റിലാണ് താരം ഇടം പിടിച്ചത്. കണക്കുകള്‍ പ്രകാരം 7,300 കോടിയാണ് താരത്തിന്റെ ആസ്തി. ആദ്യമായാണ് ഷാരുഖ് ലിസ്റ്റില്‍ ഇടംനേടുന്നത്. കിങ് ഖാനെ കൂടാതെ ബോളിവുഡിലെ നാല് താരങ്ങളും ലിസ്റ്റില്‍ ഇടം കണ്ടെത്തി.

1. ഷാരുഖ് ഖാന്‍

shah rukh khan
ഷാരുഖ് ഖാനും കുടുംബവുംഫെയ്സ്ബുക്ക്

ബോളിവുഡ് സൂപ്പര്‍താരവും കുടുംബവുമാണ് ഇന്ത്യന്‍ സിനിമ മേഖലയിലെ ഏറ്റവും സമ്പന്നന്‍. ഹറൂണ്‍ റിച്ച് ഇന്ത്യ പട്ടിക പ്രകാരം 7,300 കോടിയാണ് താരത്തിന്റെ ആസ്തി. താരത്തിന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്, ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവയില്‍ നിന്നാണ് പ്രധാനമായും താരത്തിന് വരുമാനം വരുന്നത്. സിനിമയിലേക്കുള്ള തിരിച്ചുവരവിന് ശേഷം താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വമ്പന്‍ ഹിറ്റായതും ഷാരുഖിനെ സഹായിച്ചു.

2. ജൂഹി ചൗള

juhi chawla
ജൂഹി ചൗളഫെയ്സ്ബുക്ക്

ബോളിവുഡ് നടി ജൂഹ് ചൗളയാണ് സമ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള സെലിബ്രിറ്റി. ഷാരുഖ് ഖാന്റെ ബിസിനസ് പങ്കാളി കൂടിയായ ജൂഹി ചൗളയുടെ ആസ്തി 4,600 കോടിയാണ്. ഐപിഎല്‍ ടീം ആയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹഉടമയാണ് ജൂഹി. ഇവരുടെ പ്രധാന വരുമാനവും ഐപിഎല്‍ ടീമില്‍ നിന്നു തന്നെയാണ്.

3. ഹൃത്വിക് റോഷന്‍

hrithik roshan
ഹൃത്വിക് റോഷന്‍ഫെയ്സ്ബുക്ക്

ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷനാണ് പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നാമത്തെ താരം. 2000 കോടിയാണ് താരത്തിന്റെ മൂല്യം. താരത്തിന്റെ സ്‌പോര്‍ട്‌സ് വസ്ത്രങ്ങളുടെ ബ്രാന്‍ഡ് ആയ എച്ച്ആര്‍എക് ആണ് താരത്തിന്റെ പ്രധാന വരുമാന സ്രോതസ്.

4. അമിതാഭ് ബച്ചനും കുടുംബവും

amitabh bachchan
അമിതാഭ് ബച്ചന്‍ഫെയ്സ്ബുക്ക്

ബോളിവുഡിലെ ശക്തമായ താര കുടുംബമാണ് ബച്ചന്‍ കുടുംബം. അമിതാഭ് ബച്ചന്‍ മകന്‍ അഭിഷേക് ബച്ചന്‍ മരുമകള്‍ ഐശ്വര്യ റോയ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ബച്ചന്‍ കുടുംബം. 1600 കോടിയാണ് ഇവരുടെ ആസ്തി. ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം നിക്ഷേപങ്ങളില്‍ നിന്നാണ് പ്രധാനമായി വരുമാനം എത്തുന്നത്.

5. കരണ്‍ ജോഹര്‍

Karan johar
കരണ്‍ ജോഹര്‍ഫെയ്സ്ബുക്ക്

ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് നിര്‍മാതാവും സംവിധായകനുമാണ് കരണ്‍ ജോഹര്‍. പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ചാമത്തെ താരമാണ് കരണ്‍. 1400 കോടിയാണ് കരണിന്റെ ആസ്തി. നിര്‍മാണ കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സാണ് പ്രധാന വരുമാന സ്രോതസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com