'മോഹന്‍ലാല്‍ രാജിവെച്ചത് ശരിയായില്ല, ഇരകള്‍ക്ക് പിന്തുണ നല്‍കണമായിരുന്നു': ശാന്തി പ്രിയ

ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കൊപ്പം നില്‍ക്കുകയാണ് മോഹന്‍ലാല്‍ ചെയ്യേണ്ടിയിരുന്നതെന്ന് നടി
shanti priya against mohanlal
ശാന്തി പ്രിയ, മോഹന്‍ലാല്‍ഇൻസ്റ്റ​ഗ്രാം
Published on
Updated on

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മോഹന്‍ലാല്‍ രാജിവച്ചതിന് എതിരെ നടി ശാന്തി പ്രിയ. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കൊപ്പം നില്‍ക്കുകയാണ് മോഹന്‍ലാല്‍ ചെയ്യേണ്ടിയിരുന്നതെന്ന് നടി പറഞ്ഞു.

shanti priya against mohanlal
'സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നത് സത്യം, സിദ്ദിഖിനെ കുറിച്ച് കേട്ടപ്പോൾ ഞെട്ടി': ലാൽ

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവെക്കുകയല്ല മോഹന്‍ലാല്‍ ചെയ്യേണ്ടിയിരുന്നത്. അതില്‍ ഒരു കാര്യവുമില്ല. അദ്ദേഹം ഇരകളെ പിന്തുണയ്ക്കുകയും അവരെ വഴികാട്ടുകയും അവര്‍ക്കൊപ്പം നില്‍ക്കുകയുമാണ് ചെയ്യേണ്ടിയിരുന്നത്. ഞങ്ങള്‍ ഇവിടെയുണ്ട്, ഞങ്ങളെ വിശ്വസിക്കാം. ദയവായി അതിക്രമങ്ങള്‍ക്കെതിരെ നിങ്ങള്‍ ശബ്ദം ഉയര്‍ത്തൂ. ഞങ്ങളോട് വന്ന് സംസാരിക്കൂ.- എന്നായിരുന്നു പറയേണ്ടിയിരുന്നത്. ഇങ്ങനെയായിരുന്നു അദ്ദേഹം ഇടപെടേണ്ടിയിരുന്നത്. ഇരകള്‍ക്കും പുതുതലമുറയ്ക്കും നെടുതൂണാവുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടത്.- ശാന്തി പ്രിയ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് എതിരായ അതിക്രമണങ്ങള്‍ മലയാളത്തിലും ബോളിവുഡിലും മാത്രം നടക്കുന്ന കാര്യമല്ല എന്നാണ് ശാന്തി പ്രിയ പറയുന്നത്. ഞാന്‍ പാന്‍ ഇന്ത്യന്‍ നടിയാണ്. ഇത് എല്ലാ ഇന്‍ഡസ്ട്രിയിലും നടക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിനു ശേഷം തെലുങ്ക് സിനിമയിലെ ആരെങ്കിലും ഇതുപോലെ രംഗത്തെത്തും. ഇത് അവസാനിക്കണമെങ്കില്‍ ഇതിനെതിരെ എല്ലാവരും രംഗത്തെത്തണം. ഇ്പപോള്‍ ശക്തമായി പ്രതികരിച്ചാല്‍ ഭാവിതലമുറയ്ക്ക് ഭയപ്പെടേണ്ടിവരില്ലെന്നും ശാന്തി പ്രിയ കൂട്ടിച്ചേര്‍ത്തു. നടി ഭാനു പ്രിയയുടെ സഹോദരിയായതിനാല്‍ തനിക്ക് ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടിവന്നിട്ടില്ല എന്നാണ് നടി പറയുന്നത്. തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങി നിന്നിരുന്ന നടിയാണ് ശാന്തി പ്രിയ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com