മലയാളി താരം വിശാഖ് നായർക്ക് വധഭീഷണി. കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന എമർജൻസിയിലെ കഥാപാത്രമാണ് വധ ഭീഷണിക്ക് കാരണമായിരിക്കുന്നത്. ചിത്രത്തിൽ ഇന്ദിര ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ വേഷത്തിലാണ് വിശാഖ് എത്തുന്നത്. എന്നാൽ തന്റെ കഥാപാത്രം ജർനയ്ൽ സിങ് ഭിന്ദ്രാൻവാലെയുടേതാണ് എന്ന് തെറ്റിദ്ധരിച്ചാണ് വധഭീഷണി എത്തുന്നത് എന്നാണ് വിശാഖ് പറയുന്നത്.
സോഷ്യൽ മീഡിയയിലൂടെ വിശാഖ് തന്നെയാണ് വധ ഭീഷണി ലഭിക്കുന്നതിനെത്തുറിച്ച് പങ്കുവച്ചത്. ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് വധ ഭീഷണി നേരിടുകയാണ്. ‘എമര്‍ജൻസി’ സിനിമയിൽ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രം ജർനയ്ൽ സിങ് ഭിന്ദ്രാൻവാലെയുടേതാണെന്നു തെറ്റായി വിശ്വസിച്ചുകൊണ്ടാണ് ഒരുകൂട്ടം ആളുകൾ ഭീഷണി സന്ദേശം അയയ്ക്കുന്നത്.സഞ്ജയ് ഗാന്ധിയുടെ വേഷമാണ് ഞാൻ അവതരിപ്പിക്കുന്നതെന്ന് ആവര്‍ത്തിച്ചു പറയുന്നു. വെറുപ്പും വിദ്വേഷവും പടർത്തുന്നതിനു മുമ്പ് കാര്യങ്ങളുടെ സത്യാവസ്ഥ കൂടി എല്ലാവരും മനസ്സിലാക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.’–വിശാഖ് നായർ കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇത് തെളിയിക്കുന്നതിനായി ചിത്രത്തിലെ വിശാഖിന്റെ ക്യാരക്റ്റർ പോസ്റ്ററും വാർത്തയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതം പറയുന്ന ചിത്രമാണ് എർജൻസി. ഇന്ദിര ഗാന്ധിയുടെ റോളിലാണ് കങ്കണ എത്തുന്നത്. കങ്കണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതിനിടെ ചിത്രത്തിനെതിരെ പല കോണിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ