തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടന്‍ വിജയ് വര്‍മ. വെള്ളപ്പാണ്ട് (വിറ്റിലിഗോ എന്ന രോഗാവസ്ഥ തനിക്കുണ്ടെന്നാണ് താരം പറഞ്ഞത്. രോഗം കാരണം തനിക്ക് സിനിമകള്‍ ലഭിക്കാതെയാവുമോ എന്ന് ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്ക് അങ്ങനെ പേടിയില്ലെന്നും വിജയ് വര്‍മ കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ ഇതിനെ വലിയ കാര്യമായി കാണുന്നില്ല. അത് ചര്‍മത്തെ മാത്രം ബാധിക്കുന്ന കാര്യമാണ്. അത് എന്റെ ജീവിതത്തെ മാറ്റിമറിക്കില്ല. പുറത്തുകാണുന്ന കാര്യമായതിനാല്‍ നമ്മള്‍ അതിന് വലിയ കാര്യമാക്കും. സിനിമ ഇല്ലാതിരുന്ന സമയത്ത് ഇത് എന്നെ ആശങ്കയിലാക്കിയിരുന്നു. ഇത് തടസമായി നില്‍ക്കുമോ എന്ന് ഭയന്നു. പക്ഷേ അതിനു ശേഷം ഒരുപാട് വിജയങ്ങള്‍ ഉണ്ടായതോടെ അത് എന്നെ ബാധിക്കാതെയായി.'- വിജയ് വര്‍മ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'സിനിമയ്ക്കു വേണ്ടി മാത്രമാണ് താന്‍ പാടുകള്‍ മറയ്ക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. പ്രേക്ഷകരുടെ ശ്രദ്ധ തെറ്റിക്കുന്നതായതിനാല്‍ സിനിമകളില്‍ ഞാന്‍ ഈ പാടുകള്‍ മറയ്ക്കാറുണ്ട്. ഞാന്‍ കാണിച്ചുകൊടുക്കാന്‍ ആഗ്രഹിക്കുന്നതല്ലാതെ മറ്റൊന്നും എന്ററെ പ്രേക്ഷകര്‍ നോക്കരുത്. അതുകൊണ്ടാണ് ഞാനത് മറയ്ക്കുന്നത്. പക്ഷേ ഈ വര്‍ഷങ്ങളിലെല്ലാം ഞാന്‍ പൊതുവേദിയില്‍ എത്തിയത് ആ പാടുകള്‍ മറയ്ക്കാതെയാണ്.'- വിജയ് വര്‍മ കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ