30 ലക്ഷം വാങ്ങി വഞ്ചിച്ചു: മോഹൻലാലിനെതിരായ കേസ് സെപ്റ്റംബറിൽ പരി​ഗണിക്കും

സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് പണം വാങ്ങി പറ്റിച്ചു എന്നാണ് കേസ്
mohanlal
മോഹൻലാൽ ഫെയ്സ്ബുക്ക്
Published on
Updated on

കോഴിക്കോട്: പണം വാങ്ങി നടൻ മോഹൻലാൽ വഞ്ചിച്ചു എന്ന കേസ് പരി​ഗണിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റി. കോഴിക്കോട് അഞ്ചാം അഡീഷണൽ ജില്ല സെഷൻസ് കോടതിയാണ് കേസ് പരി​ഗണിക്കുന്നത് സെപ്റ്റംബർ 13-ലേക്കു മാറ്റിയത്. അന്ന് താരം കോടതിയിൽ ഹാജരാകണം. സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് പണം വാങ്ങി പറ്റിച്ചു എന്നാണ് കേസ്. ‌

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിർമാതാവും സംവിധായകനുമായ കെ എ ദേവരാജൻ ആണ് മോഹൻലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരെ പരാതി നൽകിയത്. ദേവരാജൻ്റെ ചിത്രത്തിൽ അഭിനയിക്കാനായി മോഹൻലാൽ 30 ലക്ഷംരൂപയുടെ ചെക്ക് 2007 മാർച്ച് 29-ന് കൈപ്പറ്റിയെന്നും പിന്നീട് സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് പരാതി.

സ്വപ്നമാളിക എന്ന പടത്തെച്ചൊല്ലിയാണ് കേസ്. കോഴിക്കോട് നാലാം ജുഡീ ഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരത്തേ നൽകിയ സ്വകാര്യ അന്യായം തള്ളിയതിനെതിരേ നൽകിയ അപ്പീലാണ് ഇപ്പോൾ കോടതി പരിഗണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com