വിജയ് ചിത്രം ഗോട്ട് തിയറ്ററുകളിലെത്താൻ ഇനി ഏതാനും ദിവസങ്ങൾ കൂടിയേ ബാക്കിയുള്ളൂ. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന എല്ലാ അപ്ഡേഷനുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചതും. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ വെങ്കട് പ്രഭു പങ്കുവച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും തരംഗമായി കൊണ്ടിരിക്കുന്നത്.
മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രമാണ് സംവിധായകൻ പങ്കുവച്ചിരിക്കുന്നത്. 'വിത്ത് ദ് വൺ ആൻഡ് ഒൺലി ലാലേട്ടാ' എന്നാണ് വെങ്കട് പ്രഭു ചിത്രത്തിന് ക്യാപ്ഷൻ കുറിച്ചിരിക്കുന്നത്. ഇതോടെ മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇത് തീരെ പ്രതീക്ഷിച്ചില്ല എന്ന് പറയുന്നവരുമുണ്ട്. ചിത്രത്തിൽ മോഹൻലാൽ എത്തുന്നുണ്ടെങ്കിൽ വിജയ്‌യ്ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായിരിക്കും ഇത്.
മുൻപ് ജില്ലയെന്ന ചിത്രത്തിനായാണ് ഇരുവരുമൊന്നിച്ചത്. അടുത്തിടെ നെൽസൺ ദിലീപ് കുമാർ - രജിനികാന്ത് കൂട്ടുകെട്ടിലെത്തിയ ജയിലറിലും മോഹൻലാൽ അതിഥി വേഷത്തിലെത്തിയിരുന്നു. അതേസമയം സയൻസ് ഫിക്ഷനായൊരുങ്ങുന്ന ഗോട്ടിൽ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്. സെപ്റ്റംബർ 5 നാണ് ചിത്രം തിയറ്ററുകളിലെത്തുക.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹൻ, അജ്മൽ അമീർ, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എ. ജി. എസ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ലിയോക്ക് ശേഷം എത്തുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ