തെന്നിന്ത്യയിലെ മുന്‍നിര നായികയാണ് സായി പല്ലവി. രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന രാമായണത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. സീതയുടെ വേഷത്തിലാണ് നടി എത്തുന്നത്. സിനിമയില്‍ അഭിനയിക്കാനായി താരം വെജിറ്റേറിയന്‍ ആയി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നാലെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സായി പല്ലവി.
തനിക്കെതിരെ കെട്ടിച്ചമച്ച കഥകള്‍ പ്രചരിക്കുമ്പോഴൊന്നും പ്രതികരിക്കാറില്ലെന്നും എന്നാല്‍ ഇനി അങ്ങനെയായിരിക്കില്ല എന്നുമാണ് നടി കുറിച്ചത്. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി.
എന്നെക്കുറിച്ച് ഒരു സത്യവുമില്ലാത്ത അഭ്യൂഹങ്ങഴും നുണകളും തെറ്റായ പ്രസ്താവനകളുമെല്ലാം ഒരു ലക്ഷ്യവുമില്ലാതെ(ലക്ഷ്യം എന്തെങ്കിലുമുണ്ടോ എന്ന് ദൈവത്തിനറിയാം) പ്രചരിപ്പിക്കുമ്പോള്‍ എപ്പോഴും ഞാന്‍ മിണ്ടാതിരിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഈ പ്രവൃത്തി തുടര്‍ച്ചയായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ അതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ സിനിമകള്‍ റിലീസ് ചെയ്യുന്നസമയത്തോ പുതിയ സിനിമകള്‍ വരുന്ന സമയത്തോ എന്റെ കരിയറിലെ നല്ല സമയങ്ങളിലോ ആണ് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നതായി കാണുന്നത്. അടുത്ത തവണ ഏതെങ്കിലും പ്രമുഖ മാധ്യമങ്ങളോ വ്യക്തികളെ ഇത്തരം കെട്ടിച്ചമയ്ക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതുകണ്ടാല്‍ നിങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.- സായി പല്ലവി കുറിച്ചു.
സായി പല്ലവി രാമായാണ സിനിമയില്‍ അഭിനയിക്കാനിയി വെജിറ്റേറിയനായി എന്നാണ് ഒരു തമിഴ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനായി നടി പ്രത്യേക പാചകക്കാരെ ചുമതലപ്പെടുത്തിയെന്നും അവര്‍ക്കൊപ്പമായും താരം യാത്ര ചെയ്യുന്നത് എന്നുമായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് നടിയുടെ പ്രതികരണം എത്തിയത്. താന്‍ വെജിറ്റേറിയനാണെന്ന് സായി പല്ലവി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക